താൾ:Ramarajabahadoor.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷത്തോടെ എഴുന്നരുളി നില്ക്കുന്നത് ഉദയത്തിലെ വൃദ്ധൻതന്നെയാണെന്ന് അഴകുശ്ശാരുടെ വിഭ്രാന്തനേത്രങ്ങൾക്കു നിശ്ചയമായപ്പോൾ 'അഴകന്റെ നെടുന്തടി' തൂക്കുമരത്തിന്മേൽ ഊഞ്ഞാലാടുന്ന കാഴ്ചയെത്തന്നെ കാണുകയും ചെയ്തു. ഉള്ളിൽനിന്നുദിച്ച വിറയലോടെ ദൃഢവീക്ഷണനായി കായത്തെ നല്ലോണം താഴ്ത്തിയും താടിയുയർത്തി പുരികങ്ങൾ ചുളുക്കിയും അല്പനേരം സാഹസപ്പെട്ടു മൂന്നാമതും നോക്കി സൂഷ്മത്തെക്കുറിച്ചു പരിപൂർണ്ണബോദ്ധ്യം വന്നപ്പോൾ മാറത്തലച്ച് "കെടുത്തല്ലയോ പോട്ടാര്" എന്ന ഒരു ദീനാലാപം ഉച്ചത്തിൽ പുറപ്പെടുവിച്ചുകൊണ്ട് അയാൾ ഞെട്ടി പുറകോട്ടു കുതിച്ച്, നെടുംചാട്ടങ്ങൾ ചാടി മറഞ്ഞു. ആ നിഷ്കന്മഷനായ രാജഭക്തനെ രാജശാസനയാൽ തുടർന്ന ചാരന്മാർ പിന്നീടു കണ്ടു പിടികൂടിയത്, മുപ്പതോളം നാഴികയ്ക്കപ്പുറം പാർക്കുന്ന അവന്റെ വൃദ്ധജനനിയുടെയും ജ്യേഷ്ഠന്മാരുടെയും പുറകിൽനിന്നായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/49&oldid=168307" എന്ന താളിൽനിന്ന് ശേഖരിച്ചത്