താൾ:Ramarajabahadoor.djvu/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പ്പിക്കപ്പെട്ട ദീപങ്ങളും അദ്ദേഹത്തിന്റെ അക്ഷികൾക്കു പ്രകാശദാനം ചെയ്തില്ല. പരിസേവികളുടെ ബഹുവ്യജനങ്ങൾ അന്നത്തെ അസാദ്ധ്യശ്രമത്തിൽ ചെയ്തുള്ള കണ്ഠക്ഷോഭത്തെയും കായക്ലേശത്തെയും പരിഹരിച്ചില്ല. ഒരു കാളരാത്രിയുടെ ഭീഷണവിഭ്രാന്തികൾ അദ്ദേഹത്തെ വ്യാകുലപ്പെടുത്തി. സന്ധ്യാസമയത്തെ ഹിമാരംഭശൈത്യം അദ്ദേഹത്തിന്റെ ഹൃദയോഷ്മാവിൽ ഗ്രീഷ്മവാതമെന്നപോലെ പതിച്ചു. സുഖാസനങ്ങൾ കണ്ടകരചിതങ്ങളെന്നപോലെ അദ്ദേഹത്തിനു തോന്നി. പഞ്ജരസ്ഥനായ സിംഹം ഭക്ഷ്യകാംക്ഷിയായി വട്ടംതിരിയുന്നതുപോലെ അദ്ദേഹം നടകൊണ്ടു തുടങ്ങി. ആ വിശ്രമശ്രമവും മനോവിപ്ലവത്തെ ശമിപ്പിക്കാഞ്ഞതിനാൽ വീണ്ടും ആസനം അവലംബിച്ച് നമ്രമുഖനായി സ്ഥിതിചെയ്തു. സേനാനികൾ, ഉപമന്ത്രിമാർ മുതലായവർ ദൂരത്തുവാങ്ങി നിന്നു. അംഗരക്ഷകപ്രധാനനായ ത്രിവിക്രമകുമാരൻ, തന്റെ പരമോപകാരിയുടെ അന്തരാവേശത്തിനു ഭിഷഗ്വരനായി അദ്ദേഹത്തിന്റെ അന്തികത്തിൽ പ്രവേശിച്ചു.

ഒരു 'കനകകുസുമം' ടിപ്പുവിന്റെ സങ്കേതത്തിൽ ഉണ്ടെന്നുള്ള ചൊക്രാഡൂണ്ഡിയായുടെ ചരമോക്തി കേട്ടതുമുതൽ ഈ കുമാരന്റെ വീര്യോന്മേഷങ്ങൾ നാശോന്മുഖമായ ക്ഷീണതയെ പ്രാപിച്ചിരുന്നു. ആ കുസുമം തന്റെ പ്രണയിനിതന്നെ എന്ന് ആ കുമാരൻ വാദിച്ചതിനെ നിഷേധിപ്പാൻ ദിവാൻജിയായ നയവിദഗ്ദ്ധൻ സന്നദ്ധനായില്ല. മോഹങ്ങളുടെ ജാജ്വല്യമാനതയാൽ സർവ്വാശയങ്ങളെയും പ്രകാശിപ്പിക്കുന്ന യുവപ്രായത്തെ തരണംചെയ്യുന്ന ആ യുവാവ് തന്റെ പ്രണയിനിയുടെ പുനർലബ്ധിക്കു ബഹുതരോപായങ്ങൾ ചിന്തിച്ച് അവയെ സ്വരക്ഷാധികാരിയുടെ മുമ്പിൽ സമർപ്പിച്ചു. എന്നാൽ ടിപ്പുവിന്റെ അരമനസ്ഥിതികളെ സൂക്ഷ്മഗ്രഹണം ചെയ്തിരുന്ന ദിവാൻജി യുവാവിന്റെ ബോധനങ്ങൾ എല്ലാം യുദ്ധകാര്യങ്ങൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾകൊണ്ടു തട്ടിക്കളഞ്ഞു. വേഷപ്രച്ഛന്നനായി ടിപ്പുവിന്റെ പാളയത്തിൽ കടന്നു തന്റെ പ്രണയിനിയുടെ യഥാർത്ഥസ്ഥിതിയെങ്കിലും ആരാഞ്ഞറിഞ്ഞുപോരുന്നതിന് അനുമതി കിട്ടണമെന്ന് സ്പഷ്ടമേ ബോധിപ്പിച്ചപ്പോഴും മൗനാവലംബനത്താൽ ആണ് ദിവാൻജി ആ പ്രാർത്ഥനയെ അനുമതിച്ചത്. വ്യക്തമായുള്ള അനുവാദദാനത്താൽ അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചപ്പോൾ വല്ലതും കാരണമുണ്ടാക്കി തിരുമനസ്സിലെ സ്ഥാനപതിയായി ആ യുവാവിനെ ടിപ്പുവിന്റെ പാളയത്തിലോട്ടു നിയോഗിക്കാം എന്നു വാഗ്ദാനം ചെയ്ത് അയാളെ തല്ക്കാലത്തേക്കു സാന്ത്വിതനാക്കി. ഈ വാഗ്ദത്തം തിരുമനസ്സറിയിക്കാൻ എഴുതി അയച്ചിരുന്നതിന്റെ മറുപടി കിട്ടുന്നതിനു മുമ്പുതന്നെ അഴിക്കോട്ടയുടെ നിരോധമുണ്ടായി. ഏകാപത്യമായ പുത്രന്റെ സൗഭാഗ്യംകൊണ്ടു ജന്മസാഫല്യം അനുഭവിപ്പാൻ മോഹിച്ച പിതാവ് നഷ്ടപുത്രനായിത്തീർന്നാലെങ്ങനെയോ അതുപോലുള്ള വ്യസനത്താൽ ക്ഷുബ്ധഹൃദയനായിത്തീർന്നിരുന്ന ദിവാൻജി, സ്വവത്സലനായ യുവാവിന്റെ സാന്നിധ്യത്തെ ഗ്രഹിച്ചപ്പോൾ, ചില

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/368&oldid=168225" എന്ന താളിൽനിന്ന് ശേഖരിച്ചത്