താൾ:Ramarajabahadoor.djvu/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിടിയിന്മേൽ ക്രൂരമർദ്ദനം തുടങ്ങിയിരിക്കുന്ന സുൽത്താന്റെ പുരോഭാഗത്തുള്ള കൂടാരമുഖപ്പിൽ സേവകസമിതിയാൽ ഗൗണ്ഡനായ ഗംഗുറാം സത്രത്തിലെ കാർബാറി കാളിപ്രഭാവഭട്ടജി ശവശരീരംപോലെ ദണ്ഡനമസ്കാരസ്ഥിതിയിൽ പ്രക്ഷേപിക്കപ്പെട്ടു. സേവകന്മാരോടുണ്ടായ മല്ലയുദ്ധത്തിനിടയിൽ കാളിപ്രഭാവന്റെ ശിരോഭൂഷമായുള്ള വസ്ത്രവലയം ഒരു ഭാലാമുനയാൽ അപഹരിക്കപ്പെട്ടിരുന്നു. അതുകൊണ്ട് സുൽത്താൻ ബഹദൂർ സാന്നിധ്യത്തെ പ്രധാനമായി ബഹുമാനിച്ചത് അയാളുടെ ബ്രഹ്മമുണ്ഡിതമായ വൃദ്ധശിരസ്സുതന്നെയായിരുന്നു. സുൽത്താനോ മനോധർമ്മസമൃദ്ധിയാൽ സമ്പൂരിതമായ ഒരു ഭണ്ഡാരഗാരമായിരുന്നു. അതിനാൽ ഗൗണ്ഡന്റെ ഉത്തമാംഗദർപ്പണത കണ്ടപ്പോൾ ഡുണ്ഡിയായുടെ അന്തംവരുത്തിയ കർമ്മത്തെ ഒന്നുകൂടി പ്രയോഗിച്ചു തന്നെ വിനോദിപ്പിപ്പാൻ ടിപ്പു ബഹദൂർഷാ അജിതസിംഹനോടാജ്ഞാപിച്ചു. തന്റെ പാദങ്ങൾ പാപ്പാസുകൾ അണിയുന്നില്ലെന്ന് ആജ്ഞാപിതന്റെ അങ്ങോട്ടുള്ള നോക്കുകളാൽ ഉണർത്തിക്കപ്പെട്ട ആ മനോധർമ്മകുട്മ്ലം വികസിച്ച് ഒരു മധുപ്രവാഹത്തെ വിസർജ്ജിച്ചു: "ആയ് ഹാ! അള്ളാ സ്തുത്യനായിരിക്കട്ടെ! ആ മഹൽപ്രഭാവം ഒന്നേ ശാശ്വതം! നന്നുനന്ന്! ആ ഡൂണ്ഡിയായ്ക്കു നാം കുറച്ചു മുമ്പ് ആലോചിച്ചില്ലേ? ആ ശിക്ഷാമാർഗ്ഗം ഈ മാംസകൂടത്തിൽ പ്രയോഗിച്ചാൽ നമ്മുടെ സേനയ്ക്കു നാലഞ്ചുദിവസത്തെ വിനോദദർശനമാകും. മഹാഭവനങ്ങൾക്കും ക്ഷേത്രങ്ങൾക്കും നാം നല്കിയ ബഹുമതിതന്നെ ഈ കൃത്രിമ മൂർത്തിയേയും അവന്റെ അവസാനത്തോടും ചേർക്കട്ടെ!"

ഈ കല്പനകേട്ട് എഴുന്നേറ്റ ഗൗണ്ഡൻ അഥവാ ഭട്ടൻ തന്റെ ദാസ്യം അംഗീകരിച്ച ബ്രാഹ്മണൻ അല്ലെന്ന് ടിപ്പുവിനു തോന്നിപ്പിക്കുമാറുള്ള പൗരുഷാഹങ്കാരങ്ങളോടെ യാതൊരു പുച്ഛത്തിന്റെയും ആച്ഛാദനവും സന്ധിയുടെ നമനവും കൂടാതെ നിലകൊണ്ടു. ജടിലിച്ചുള്ള മീശയും ജീർണ്ണമായ പുരുകങ്ങളെയും ആ സന്നിധാനത്തിൽ വച്ചു തലോടി സ്വൈരഭാവം നടിക്കുന്ന ആ ധിക്കാരി അജിതസിംഹന്റെ ഉള്ളത്തെപ്പോലും കിടുക്കി; പരിജനങ്ങളെ ഓരോ മറവുകളിലോട്ടുമാറ്റി; ടിപ്പുവെക്കൊണ്ടു കഠാരയെ അതിന്റെ കോശത്തിൽ പുനരാവേശിപ്പിച്ചു. അപാരാധാരോപത്തിനും സംഗതിവിസ്താരത്തിനും സാക്ഷ്യസംഭരണത്തിനും കാത്തുനില്ക്കാതെ, സമാധാനോപന്യാസത്തെക്കൊണ്ടു തന്റെ കഥാന്തം വരുത്തിക്കൊൾവാൻ ആ ധീരകുലജാതൻ മുതിർന്നു. ആ സേനാരാമത്തിൽ കടന്നതിന്റെ ശേഷം തന്നെ കണ്ടിട്ടും പ്രമാണിഭാവത്തിൽ ആദരപ്രകടനംകൂടാതെ നടന്നുകളഞ്ഞ ഭംഗാരാമൻ തന്റെ പരമാർത്ഥങ്ങളെ എങ്ങനെയോ അറിഞ്ഞ് ടിപ്പുവിനെ ധിരിപ്പിച്ചിരിക്കാമെന്ന് ആ തന്ത്രജ്ഞൻ ഗ്രഹിച്ചു. അവനെ തന്റെ വിശ്വസ്തചാരനാക്കി തിരുവനന്തപുരത്തു സഞ്ചരിപ്പിച്ചത് ദിവാൻജിയോടോ മറ്റോ സംഘടിപ്പാൻ അവനു സംഗതി വരുത്തിയിരിക്കാമെന്നും അവനെ പാട്ടിലാക്കിയ വിദഗ്ദ്ധൻ, താൻ മൃതനാക്കിയ സത്രഭടന്റെ അനുജനെ പ്രതിക്രിയയ്ക്ക് ഉദ്യോഗി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/327&oldid=168180" എന്ന താളിൽനിന്ന് ശേഖരിച്ചത്