ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii
കേട്ട വിശേഷങ്ങൾ വാസ്തവമായുള്ളവ തന്നയോ എന്നു പരിശോധിച്ചാൽ കൊള്ളാം. ആ സംഗതികൾ ഇക്കഥയ്ക്കു് സാക്ഷ്യങ്ങളാണു്.
കുമാരനു ബോധക്ഷയമുണ്ടായതുമുതൽ ശാരദാദേവി കണ്ടതുവരെ ഭാഗങ്ങളും മറ്റു ചില ഘട്ടങ്ങളും വിസ്തരിയ്ക്കേണ്ടിയിരുന്നുവെന്നു വിചാരിയ്ക്കുന്നവർ ഉണ്ടായേയ്ക്കാം. വിസ്തരിച്ചാൽ വിചാരിച്ചറിയുന്നതുപോലെ ഭംഗിയാകുകയില്ലയെന്നു വിചാരിച്ചാണു് അവ വിസ്തരിയ്ക്കപ്പെടാത്തതു്.
ഈ പുസ്തകത്തിലെ രാമകുമാരനു് ബാലന്മാർക്കു കണ്ടു പഠിയ്ക്കാൻ കൊള്ളാവുന്നതായുള്ള പല സൽഗുണങ്ങളും ഉള്ളതുകൊണ്ടു് ചെറിയ കുട്ടികൾക്കു് കുമാരനെ അനുകരിപ്പാൻ സംഗതിയുണ്ടാകുമെങ്കിൽ ഞാൻ കൃത്യകൃത്യനാകും. ഇതിൽ ഇടയ്ക്കിടയ്ക്കു് കുട്ടികളെ സംബോധനം ചെയ്യുന്നതും മറ്റും ആ ഘട്ടങ്ങളിൽ അവരുടെ ശ്രദ്ധ കുറേകൂടെ പതിയ്ക്കുന്നതിനുവേണ്ടി മാത്രമാണു്.
ഈ കൃത്യത്തിൽലെന്നെ പ്രോത്സാഹിച്ച പല മാന്യന്മാർക്കും എന്റെ ഹൃദയംഗമമായ വന്ദനം പറഞ്ഞുകൊള്ളുന്നു.
തിരുവനന്തപുരം }
൧ഠ൮൯മകരം൨ഠ൯ } ഏ. ഗോപാലപിള്ള.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |