രാമകുമാരൻ.
അഥവാ ഒരു വിശുദ്ധനായ ബാലൻ
---------------
"കുഞ്ഞേ രാമകുമാരാ! നിന്റെ സാധുവായ മാതാവി
ന്റെ ദയവോടുകൂടിയ വാക്കുകളെ ശ്രദ്ധവച്ചു കേൾക്കുക.
നിനക്കു് ഇപ്പോൾ ബാല്യകാലമാണു്; ഇതു് സന്തോഷ
മായും സമാധാനമായും കഴിച്ചുകൂട്ടാനുള്ള ഒരവസരമാണു്;
എങ്കിലും അഹങ്കരിച്ചു് കഴിപ്പാനുള്ള ഒരുകാലമല്ല. അഹ
ങ്കാരം മനുഷ്യനെ വഴിതെററിക്കുന്നു. നിന്റെ ജീവിതകാ
ലം മുഴുവനും നീ ഒരുസാധുവായ ഇടയബാലനാണു് എന്ന
സംഗതിയെ ദൃഢമായി സ്മരിച്ചുകൊണ്ടിരുന്നാൽ നിന്നെ
അഹങ്കാരം ബാധിയ്ക്കുകയില്ല. അഹങ്കാരിയല്ലാത്ത ഒരു
ബാലൻ മാത്രമാണു നല്ലവനായിത്തീരുന്നതു്. വരാൻപോ
കുന്ന ജീവിതകാലം ശ്രേയസ്ക്കരമായിക്കഴിച്ചു കൂട്ടുവാൻ
തയ്യാറാകുവാനാണു് ഈ ബാല്യകാലം മനുഷ്യർക്കു് ഇരി
ക്കുന്നതു്. അല്ലാതെ ചില കുട്ടികൾ ധരിച്ചിരിക്കുന്നതു
പോലെ കളിച്ചുമാത്രം കഴിയ്ക്കുവാനല്ല. പിൽക്കാലത്തിലേ
യ്ക്കു് ആവശ്യമുള്ള വിദ്യാഭ്യാസവും സദാചാരങ്ങളും ഈ
ശ്വരവിശ്വാസവും ഭക്തിയും ഈ ബാല്യകാലത്തുതന്നെ
യാണു് സമ്പാദിക്കേണ്ടതു്. അതിലേയ്ക്കുള്ള ഒരു ഘട്ടം വ
ളരെ വിലയേറിയ ഒന്നാണെന്നു മിയ്ക്കപേരും മനസ്സിലാക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |