താൾ:Ramakumaran 1913.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനശ്ശുദ്ധി അയാൾക്കു ശ്രീകൃഷ്ണനെ നൾകി. ഇതുകൊണ്ടു് നല്ല മനസ്സിന്റെ പ്രാധാന്യം എല്ലാപേരും വിചാരിയ്ക്കേണ്ടതാണു്. രാമകുമാരനു് ഇതൊരു വിശേഷമാണെന്നു തോന്നിയതേയില്ല. അയാളുടെ ബുദ്ധിയ്ക്കു് കൃഷ്ണൻ ഒരു സ്നേഹിതൻ എന്നു മാത്രമേ തോന്നിയുള്ളു. കൂട്ടുകാരിൽ ചിലരോടു സംസാരിയ്ക്കുമ്പോൾ കൂടക്കൂടെ കാട്ടിലെ കൃഷ്ണന്റെ കാൎയ്യത്തെപ്പററിയും സംസാരിയ്ക്കുക പതിവായിരുന്നു. അവരാരും അതിനെ അത്ര ഗണിച്ചതേയില്ല.

ഒരിയ്ക്കൽ തന്റെ ഗുരുമഠത്തിൽ ഒരു കല്യാണമുണ്ടായി. അതിനു് ഗുരുവിന്റെ ശിഷ്യന്മാരിൽ ഓരോരുത്തനും യഥാശക്തി ഓരോവസ്തുക്കൾ ഗുരുവിനു കാഴ്ചവച്ചു. പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും കുട്ടികളായവരുടെ സമ്മാനങ്ങൾ കൊണ്ടുതന്നെ വേണ്ടതു് ഉണ്ടായിക്കഴിഞ്ഞു. എങ്കിലും മററു കുട്ടികളും സമ്മാനങ്ങൾ കാഴ്ചവയ്ക്കുക ഉണ്ടായി. അക്കൂട്ടത്തിൽ നമ്മുടെ സാധുവായ രാമകുമാരനു് യാതൊന്നും കൊടുപ്പാനില്ലായിരുന്നു. മാതാവിനോടു ചോദിച്ചതിൽ "കൃഷ്ണനോടു ചോദിച്ചാൽ വല്ലതും കിട്ടും; കൊണ്ടുചെന്നു കൊടുക്കൂ" എന്നായി മറുപടി. കുട്ടി അന്നു ബഹുജാഗ്രതയോടെ കൃഷ്ണനോടു വിവരമുണൎത്തിച്ചു. കൃഷ്ണനാകട്ടെ! ഒരു കിണ്ടി നിറയെ പാൽമാത്രം കൊടുത്തയച്ചതേ ഉള്ളു. സാധുവായ രാമകുമാരനിൽ നിന്നും കാഴ്ചദ്രവ്യം ഉണ്ടാകുമെന്നുകൂടി ഗുരുനാഥൻ വിചാരിച്ചിരുന്നില്ല. എന്തിനേറെപ്പറയുന്നു? കാഴ്ചദ്രവ്യത്തിന്റെ വലിപ്പക്കുറവു കൊണ്ടും, കാഴ്ചദ്രവ്യം കൊണ്ടുവന്നവനെപ്പററിയുള്ള അവജ്ഞ കൊണ്ടും രാമകുമാരൻ വളരെ നേരം കാത്തുനില്ക്കേണ്ടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/17&oldid=167914" എന്ന താളിൽനിന്ന് ശേഖരിച്ചത്