താൾ:Ramakumaran 1913.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഞ്ചിരിയും, മയില്പ്പീലിയും മറ്റും കണ്ട് രാമകുമാരൻ മതിമറന്നുപോയി. എന്തിനേറെപ്പറയുന്നു? അവർ രണ്ടുപേരും സാക്ഷാൽ രാമകൃഷ്ണന്മാരായി വിളങ്ങി.
കൃഷ്ണനെക്കണ്ടതുമുതൽ രാമന്റെ ഭാവം മാറി. കുമാരനുതന്നെ എന്തും ചെയ്യുന്നതിനു ശക്തിയുണ്ടെന്നു തോന്നിത്തുടങ്ങി. താൻ നിമിഷനേരംകൊണ്ട് വലിയവനായിപ്പോയിയെന്ന് വിചാരിപ്പാൻ സംഗതിയുണ്ടായി. അത് അഹങ്കാരംകൊണ്ടുള്ള വിചാരമല്ല. വാസ്തവത്തിൽ രാമകുമാരൻ ആകൃതിയിലും പ്രകൃതിയിലും വ്യത്യാസമാ​‍യി കാണപ്പെട്ടു.
കാടുകടക്കുന്നത് അവർക്കൊരു നിസ്സാരസംഗതിയായിത്തീർന്നു. വഴിയ്ക്ക് കൃഷ്ണൻ രാമനു ചില പുരാണകഥകൾ പറഞ്ഞുകൊടുത്തു. അല്പസമയംകൊണ്ടു തന്നെ അവർ തമ്മിൽ രണ്ടെന്ന വിചാരമില്ലാതെ സ്നേഹിച്ചു. മാതാവിന്റെ ഉപദേശപ്രകാരം തനിയ്ക്കു ലഭിച്ച കൂട്ടുകാരനാകയാൽ രാമമകുമാരന്‌ കൃഷ്ണന്റെ മേൽ വിശ്വാസം ഇത്രയെന്നു ഗണിയ്ക്കാൻ പാടില്ലാതായിത്തീർന്നു. വാസ്തവസ്നേഹിതന്മാരുടെ നില അങ്ങിനെതന്നെയാണു് ഇരിയ്ക്കേണ്ടതും. കൂട്ടുകാരനെ കൊണ്ടാക്കുന്നതിലും വിളിയ്ക്കുമ്പോൾ പ്രത്യക്ഷമാകുന്നതിലും കൃഷ്ണ്ന്റെ ശുഷ്കാന്തിയും അളവില്ലാത്തതായിത്തീർന്നു.
ഇതൊരു വെറും കെട്ടുകഥയാണെന്നു് ആരും തെറ്റിദ്ധരിയ്ക്കരുത്. പരിശുദ്ധാത്മാക്കളായ പലരുടേയും അനുഭവങ്ങൾ ഇതിനെ സാക്ഷീകരിക്കുന്നതാണു്. രാമകുമാരന്റെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/16&oldid=167913" എന്ന താളിൽനിന്ന് ശേഖരിച്ചത്