വന്നു. ശിഷ്യന്മാരുടെ കൂട്ടം ശമിച്ച ഉടൻ ഗുരു രാമകുമാരനെ കണ്ടുകൂടി. ഗുരുവിന്റെ ആജ്ഞപ്രകാരം ഒരാൾ കിണ്ടിയുംപാലുമായി വാങ്ങി പാൽ പാത്രത്തിലേയ്ക്കു പകർന്നു. ആ വലിയപാത്രം നിറഞ്ഞുകഴിഞ്ഞിട്ടും പാൽകിണ്ടിയിൽ നിറയെക്കണ്ടു. അയാൾ അല്പം അതിശയിച്ചു. മറെറാരുപാത്രം കൂടെക്കൊണ്ടുവന്നു പാൽ നിറച്ചു. വീണ്ടും പാൽ ശേഷിച്ചു. അയാൾ വളരെ അതിശയിച്ചു. ശിഷ്യന്റെ സമ്മാനം വാങ്ങാതെ അയയ്ക്കുന്നതു് അനുചിതമാകയാൽ, മറെറാരു പാത്രത്തിൽ നിറയ്ക്കാൻ ശ്രമിച്ചു. എന്നുവേണ്ട അവിടെയുണ്ടായിരുന്നതും കൊണ്ടുവന്നതുമായ സകല പാത്രവും നിറഞ്ഞതിനു ശേഷവും പാൽ കിണ്ടിയിൽ നിറയെ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന സകലരും വിസ്മയിച്ചുപോയി. ഗുരു രാമകുമാരനെ സമീപത്തു വിളിച്ചുവരുത്തി കാരണം ചോദിച്ചു. കാരണമറിവാൻ പാടില്ലാതെ താനും അതിശയിച്ചിരിയ്ക്കുകയാൽ എന്തു പറയണമെന്നറിയാതെ രാമകുമാരൻ കുഴങ്ങി.
- ഗുരു :- ഇതെവിടെനിന്നു കൊണ്ടുവന്നു?
- കുമാരൻ :- കൃഷ്ണൻ തന്നതാണു്.
- ഗുരു :- ഏതു കൃഷ്ണൻ?
- കുമാരൻ :- എന്റെ കൂട്ടുകാരൻ കൃഷ്ണൻ.
- ഗുരു :- കൂട്ടുകാരനോ? അവനെവിടെത്താമസം?
- കുമാരൻ :- ഞാൻ ഇവിടത്തേയ്ക്കുവരുന്ന വഴിയിൽ ഒരു കൊടുങ്കാടുണ്ടു്. അവിടെയാണു കൃഷ്ണന്റെ താമസം. എനിയ്ക്കു കൃഷ്ണനാണു ദിവസവും കൂട്ടുവരുന്നതു്.
ഗുരു ഈ കഥകൾകേട്ടു വളരെ സന്തോഷാതിശയങ്ങൾ കയ്ക്കൊണ്ടു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |