താൾ:Raghuvamsha charithram vol-1 1918.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

48

രഘുവംശചരിത്രം

ടിച്ചും കണ്ണുകൾ കറുത്തും ഇരിക്കുന്ന സ്തനങ്ങൾ, അഗ്രത്തിൽ വണ്ടുകൾ വന്നിരിക്കുന്ന ഭംഗിയു ളളവ യുമായ താമരമൊട്ടുകളുടെ ശോഭയെ തി രസ്കരിച്ചു. രാജാവ് ഗർഭിണിയായ തന്റെ മഹിഷി യെ, അന്തർഭാഗത്തിൽ നിക്ഷേപത്തോടുകൂടിയ ഭൂ മിയെപ്പോലെയും ഉള്ളിൽ അഗ്നിയോടുകൂടിയ ശമീ വൃ ക്ഷത്തെപ്പോലെയും അടിയിൽ ജലപ്രവാഹമുള്ള സരസ്വതീനദിയെപ്പോലെയും * വിചാരിച്ചു. ധീ രനായ ദിലീപൻ തനിക്കു ഭാര്യയിലുള്ള അനുരാഗ ത്തിന്നും തന്റെ ഔദാര്യത്തിന്നുംസ്വഭുജാർജ്ജിതങ്ങ ളാ യസമ്പത്തുകൾക്കും സന്തോഷത്തിന്നും അനുരൂ പമായ വിധത്തിൽ പുംസവനം മുതലായ ക്രിയക‌ ളെ യഥാക്രമം ചെയ്തു. അന്ത:പുരത്തിങ്കൽ പോ കുമ്പോൾ, ഇന്ദ്രാദിദിക്പാലന്മാരുടെ അംശത്തോ ടുകൂടിയ ഗർഭത്തിന്റെ ഗൌരവംകൊണ്ടു പണിപ്പെ ട്ട് ആസനത്തിങ്കൽനിന്നെഴുന്നേറ്റ് ഇളകുന്ന കണ്ണു കളോടുകൂടി തളർന്നിരിക്കുന്ന കൈകളെകൊണ്ട് അ ഞ്ജലിബന്ധം ചെയ്യുന്ന പത്നിയെക്കണ്ട് രാജാവു


  • ഈ മൂന്നുപമകളെക്കൊണ്ടു ക്രമത്തിൽ അർത്ഥസിദ്ധി,തേജസ്സു, ശുദ്ധി എന്നിവയുള്ളതാണ് ഗർഭമെന്നു ധ്വനിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/68&oldid=167874" എന്ന താളിൽനിന്ന് ശേഖരിച്ചത്