49
മൂന്നാമദ്ധ്യായം
സന്തോഷിച്ചു. ബാലചികിത്സയിൽ വിദഗ്ദ്ധന്മാരും വിശ്വ സ്തന്മാരുമായ വൈദ്യന്മാർ ഗർഭപോഷണ ത്തിനു വേണ്ടുന്ന ചികിത്സകൾ ചെയ്തു. പ്രസവ സമയം അടുത്തു തുടങ്ങിയപ്പോൾ വർഷാരംഭത്തിൽ മേഘങ്ങളോടുകൂടിയ ആകാശമെന്നപോലെ ശോ ഭിക്കുന്ന സുദക്ഷിണയെക്കണ്ട് ദിലീപൻ സന്തുഷ്ട നായി.
രഘുവിന്റെ ജനനം
അനന്തരം ഇന്ദ്രാണിയോടു സദശിയായ സു ദക്ഷിണ, മൌഢ്യംകൂടാതെ അഞ്ചു ഗ്രഹങ്ങൾ ഉ ച്ചത്തിൽ നിൽക്കുമ്പോൾ ഭാഗ്യസമൃദ്ധിയെ സൂചി പ്പി ക്കുന്ന പുത്രനെ, സാധനത്രയ *ത്തോടുകൂടിയ ശക്തി ഒരിക്കലും നശിക്കാത്ത ധനത്തെയെന്ന പോലെ പ്രസവിച്ചു. ഈ സമയത്തിങ്കൽ ദിക്കുകൾ തെളിഞ്ഞു ; കാറ്റുകൾ സുഖകരമായി വീശി ;അ ഗ്നി പ്രദക്ഷിണമായി ചുറ്റുന്ന ജ്വാലയോടുകൂടി ഹോമദൃവ്യത്തെ സ്വീകരിച്ചു. ഈവിധക്കാരുടെ ജനനം ലോകത്തിനു നന്മ വരേണ്ടതിന്നായിട്ടാക കൊണ്ടു മേല്പറഞ്ഞ സംഭവങ്ങളുണ്ടായതിൽ ആ
- പ്രഭാവം,ഉത്സാഹം,മന്ത്രം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.