താൾ:Raghuvamsha charithram vol-1 1918.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

47

മൂന്നാമദ്ധ്യായം

വളരെ കീർത്തിമാനായി ഇന്ദ്രൻ സ്വർഗ്ഗലോക ത്തെയെന്നപോലെ ഭൂമിയെ മുഴുവൻ അനുഭവിപ്പാൻ പോകുന്നു. അതുകൊണ്ടാണൊ അവൾ ഇതരവസ്തുക്കളെ വിട്ട് ഭൂരൂപമായ ഭോഗ്യവസ്തുവിൽമനസ്സിനെ ഉറപ്പിച്ചത് എന്നു തോന്നും . “സുദക്ഷിണ ലജ്ജകൊണ്ട് ഇന്നതാണ് തനിക്കിഷ്ട മെന്ന് എന്നോടു പറയുന്നില്ല . എന്തെല്ലാം വസ്തുക്കളിലാണ് അവൾക്ക് ആഗ്രഹം?”എന്ന് ഉത്തരകോസലാധിപനായ ദിലീപൻ വളരെ ആ ദരവോടെ ഇടക്കിടെ സഖിമാരോടു ചോദിച്ചു.ഗർഭ മുണ്ടായിരിക്കുമ്പോഴത്തെ ഇച്ഛയ്ക്കനുസരിച്ച് ഏതെ ല്ലാം വസ്തുക്കൾ വേണമെന്നു സുദക്ഷിണ ആവശ്യ പ്പെട്ടുവോ അതൊക്കയും തൽക്ഷണം കൊണ്ടുവന്നു തന്നതായി അവൾ കണ്ടു.അധിജ്യധന്വാവായ മ ഹാരാജാവിന് അസുലഭമായി ഒരു വസ്തുവും സ്വർ ഗ്ഗത്തിൽക്കൂടി ഉണ്ടായി രുന്നില്ല.ക്രമേണഗർഭദു:ഖത്തിൽ നിന്നു വേർപെട്ട് പുഷ്ടിപ്പെട്ട അവയവങ്ങ ളോടുകൂടിയ സുദക്ഷിണ,പഴുത്ത ഇലകൾ കൊഴി ഞ്ഞുപോയതിന്നുശേഷം ഉണ്ടായ

മനോഹരങ്ങളായ തളിരുകളോടുകൂടിയ ലതയെന്നപോലെശോഭിച്ചു. ദിവസം ചെല്ലുംതോറും അധികമധികം ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/67&oldid=167873" എന്ന താളിൽനിന്ന് ശേഖരിച്ചത്