താൾ:Raghuvamsha charithram vol-1 1918.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96

രഘുവംശചരിത്രം

ശോഭിച്ചു. പർവതതുല്യമായ ആ ഗജം, നദിയി ലുണ്ടായിരുന്ന ചണ്ടിക്കൂട്ടങ്ങളെ മാറിടത്താൽ വലിച്ചും കൊണ്ടുതീരത്തിൽ എത്തി. ഈ ഗജത്താൽ തള്ളപ്പെട്ട ജലരാശിയുടെ പ്രവാഹം ആനയുടെ മുമ്പായിത്തന്നെ നദിയുടെതടത്തിൽ എത്തിയിരുന്നു. അസാഹായനായ ആ കാട്ടാനയുടെ കവിൾത്തടങ്ങളിൽ ജലമജ്ജനംകൊണ്ട് അല്പം ശമിച്ച മദപ്രവാഹം അജന്റെ കൂടെയുണ്ടായിരുന്ന നാട്ടാനകളെ കണ്ടപ്പോൾവീണ്ടും വർദ്ധിച്ചു. ഏഴിലമ്പാല

( സപ്തച്ഛദം ) യുടെ ക്ഷീരംപോലെ സൌരഭ്യമുള്ളതും അസഹ്യമായതും ആയ ആ കാട്ടാനയുടെ മദജലത്തെ ആഘ്രാണിച്ചിട്ട് പാപ്പാന്മാരുടെ തീവ്രമായ യന്തത്തെക്കൂടിഅനുസരിക്കാതെ അജന്റെ സൈന്യഗങ്ങൾ പിന്തിരിഞ്ഞുകളഞ്ഞു. ആ കാട്ടാനയെ കൊണ്ട് ഭയപ്പെട്ടു തേർക്കുതിരകൾ കെട്ടുമ്റിച്ചോടി; തേരുകൾ അച്ചുതണ്ട്മുറിഞ്ഞു മറിഞ്ഞുവീണു; ഭടന്മാർസ്ത്രീകളെ രക്ഷിപ്പാൻ ശ്രമിച്ചു തുടങ്ങി. ഇങ്ങിനെ അജന്റെ സേനകളുടെ സ്ഥിതിയെ ആ ഗജം ക്ഷണനേരം കൊണ്ട് ഇളക്കിതീർത്തു രാജാവിന്നു കാട്ടാനയെ കൊല്ലുവാൻ പാടില്ല എന്നു ധരിച്ചിട്ടുള്ള അജൻ ആവ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/116&oldid=167783" എന്ന താളിൽനിന്ന് ശേഖരിച്ചത്