താൾ:Raghuvamsha charithram vol-1 1918.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

95

അഞ്ചാമദ്ധ്യായം

കാറ്റു കൊണ്ട് ഇളക്കപ്പെടുന്ന ഉങ്ങുമരങ്ങളോട് കൂടി നർമ്മദാതീരത്തിൽ , യാത്ര കൊണ്ട് ക്ഷീണിച്ച് പൊടിപടലങ്ങളേറ്റു മുഷിഞ്ഞ കൊടിക്കൂറകളോട് കൂടിയ സൈന്യങ്ങളെ അജൻ കുറച്ചൊന്ന് വിശ്രമിപ്പിച്ചു. അപ്പോൾ ഉപരി ഭാഗത്ത് പറക്കുന്ന വണ്ടുകൾ ഒരാന മുങ്ങിക്കിടക്കുന്നുണ്ടെന്ന് മുൻകൂട്ടി അ റിയിച്ച പ്രകാരം ,മദജലമാലിന്യംകളഞ്ഞ് നിർലമായ കവിൾത്തടങ്ങളോട് കൂടിയഒരു കാട്ടാന നർമ്മദാ നദിയിൽ നിന്ന് പൊങ്ങി .

ഈ കാട്ടാനയുടെ ദേഹത്തിൽ പറ്റിയിരുന്ന ധാതുക്കൾ നിശ്ശേഷം കഴുകിപ്പോയിരുന്നുവെങ്കിലും, കറുത്ത ഊർദ്ധ രേഖകളാൽശബളമായി കല്ലുകളിൽ തട്ടി മുന പോയ കൊമ്പുകൾ കണ്ടാൽ, ഋക്ഷവാൻ പർവ്വതത്തിന്റെ തടത്തിൽ ഈ ഗജം ഉൽഖാത കേളി ചെയ്യാറുണ്ടെന്ന് തോന്നും. തുമ്പിക്കൈ വേഗത്തിൽ ചുരുക്കിയും, നിവിത്തിനെയും ശബ്ദത്തോട് കൂടി വലിയ തിരമാലകളെ ഭിന്നിച്ച് തീരാഭിമുഖമായി വരുന്ന ആകാട്ടാന ആനപ്പന്തിയുടെ ചുറ്റും കെട്ടുന്ന അഴികളെ ഭഞ്ജിപ്പാനുള്ള ശ്രമം ചെയ്യുമ്പോളെന്ന പോലെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/115&oldid=167782" എന്ന താളിൽനിന്ന് ശേഖരിച്ചത്