താൾ:Raghuvamsha charithram vol-1 1918.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

97

അഞ്ചാമദ്ധ്യായം

രുന്ന വന്യഗജത്തെ മടക്കുവാനവേണ്ടി ശക്തി പ്രയോഗിക്കാതെ ശൃംഗചാപം കുറച്ചൊന്നു വലിച്ച് അസ്ത്രം പ്രയോഗിച്ച് അതിന്റെ മസ്തകത്തിൽ പ്രഹരിച്ചു. ആപ്രഹരം തട്ടികഴിഞ്ഞപ്പോഴക്ക്, ആകാട്ടാന ആനയുടെ സ്വരൂപത്തെ ഉപേക്ഷിച്ചിട്ട് , ആശ്ചര്യ ഭരിതന്മാരായ സൈന്യങ്ങൾ കണ്ടുകൊണ്ടിരിക്കെ , മണ്ഡലാകാരമായ തേജസ്സിന്റെ നടുവിൽ പ്രകാശിച്ചുനിൽക്കുന്ന ഒരുആകാശചാരിയുടെ ശരീരമെടുത്തു അതിന്നുശേഷം ആദിവ്യപുരുഷൻ തന്റെ മഹാത്മ്യംകൊണ്ടു കല്പവൃക്ഷപുഷ്പങ്ങൾ വരുത്തി അവകൊണ്ട് അജന്റെ മേൽ വഷിച്ചിട്ട്, മന്ദഹാസം ചെയ്യുമ്പോൾ പ്രകാശിക്കുന്ന ദന്തകാന്തികളാൽ അജന്റെ മാറിടത്തിലെ മുത്തു മാലയെ അധികം ശോഭിപ്പിച്ചുകൊണ്ടു വാകസാമത്ഥ്യത്തോടെ ഇപ്രകാരം പറഞ്ഞു.

“ഞാൻ ഗന്ധവ്വരാജാവായ പ്രിയദർശന്റെ പുത്രനായ പ്രിയംവദനാണ് . എന്റെ ഗവ്വുകാരണം മതംഗമഹശിയുടെ ശാപത്താൽ ഞാൻ ഗജമായിത്തീർന്നതാണ്. പിന്നെ ആ മഹശിയെ ഞാൻ വണങ്ങിയപ്പോൾ അദ്ദേഹം പ്രസാധിച്ചു മൃദുസ്വ ഭാവനായി. ജലത്തിന്നു അഗ്നിയുടേയും വെയിലി

13 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/117&oldid=167784" എന്ന താളിൽനിന്ന് ശേഖരിച്ചത്