താൾ:Raghuvamsha charithram vol-1 1918.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94

രഘുവംശചരിത്രം

വിദ്യയെല്ലാം അഭ്യസിച്ച് , യൗവനാരംഭത്താൽ വിശേഷ കാന്തിയോട് കൂടിയ അജനെ കുറിച്ച് തനിക്ക് അഭിലാഷമുണ്ടായെങ്കിലും രാജശ്രീ ധീരയായ കന്യക പിതാവി നിയോഗത്തെ എന്നപോലെ അച്ഛ അനുജ്ഞയെ കാത്തൂ നിന്നു.

സയം വരയാത്ര

അങ്ങിനെയിരിക്കുമ്പോഴാണ് സോദരിയായ ഇന്ദുമതിയുടെ സ യംവരത്തിന്നായി അജനെ അയച്ചാൽ കൊള്ളാമെന്ന് വിദർഭ രാജാവായ ഭോജൻ ആപ്തനായ ദൂതനെ അയച്ച് രഘുവിനെ അറിയിച്ചത് . വിദർഭ രാജാവുമായുള്ള സംബന്ധം ശ്ശാഘ്യമാണെന്നും പുത്രന്ന് വിവാഹ കാലമായെന്നും വിചാരിച്ച് രഘു അജനെ സൈന്യ സമേതം സമ്രദ്ധിയോടു കൂടിയ വിദർഭ രാജധാനിയിലേക്ക് അയച്ചു. മാർഗ്ഗമദ്ധ്യത്തിൽ കെട്ടിയുണ്ടാ ക്കിയിരുന്ന രാജ സദനങ്ങളും, അതിലെ ഉപചാരങ്ങളും, നാട്ടുപുറങ്ങളിൽ നിന്നും ജന

ങ്ങൾ കൊണ്ട് വന്നിരുന്ന തിരുമുൽക്കാഴ്ച്ചകളും നിമിത്തം അജ വഴിക്കുള്ള താമസം കാട്ടിലാണെങ്കിലും ഉദ്യാന വിഹാരം പോലെ സുഖപ്രദമായിരുന്നു. ജല ബിന്ദുക്കളാൽ തണുപ്പുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/114&oldid=167781" എന്ന താളിൽനിന്ന് ശേഖരിച്ചത്