താൾ:RAS 02 06-150dpi.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

371

രസികരഞ്ജിനി


ശി വ മ യം
-----------

൧. അംഗം നേരെനടുപ്പൊളിച്ചപരനായ്‌ക്കല്പിക്കിലും കണ്ണട
ച്ചങ്ങുന്നേറെവിഷം കുടിച്ചുചുടലയ്ക്കുൾപ്പുക്കിരുന്നാലും |
അന്നാക്കാലനെ നിഗ്രഹിച്ചതുനിമിത്തത്താലിനിച്ചാകയി
ല്ലെന്നുൾപ്പൂവിൽ നിനയ്ക്കയോ മറുമരുന്നുണ്ടാകയോ ദൈവമേ ||

വെണ്മണി അഛൻ നമ്പൂരിപ്പാട്.

൨. ഫാലത്തിയ്യിനു വെള്ളമുണ്ടുതലയിൽ കണ്ഠസ്ഥഹാലാഹല
ജ്വാലയ്ക്കുണ്ടുശിവാധരാമൃതരസം മെയ്യിൽ‌പെടും പാമ്പിനും |
ചേലൊത്തോഷധിനായകൻ മുടിയിലുണ്ടിന്നൊന്നുകൊണ്ടും ഭവാ
നാലസ്യം പിണയാതെ ശങ്കര ജയിച്ചാലും ജഗന്മണ്ഡലേ ||

ഒറവങ്കര നീലകണ്ഠൻനമ്പൂരി

൩. മുന്നം താൻ പ്രസവിച്ചൊരാക്കെണപതിബ്ഭിണ്ണേയ്ക്കനും വേലുവും
പിന്നെത്തൻ കണവന്റെ മറ്റുവകയാമാച്ചാത്തനും കാളിയും
എന്നീമക്കളെയൊന്നുപോലെ കരുതിപ്പോറ്റുന്നൊരാപ്പാറുവൊ
ത്തെന്നും തെണ്ടി മലപ്പുറത്തലയുമാക്കണ്ടപ്പനുണ്ടോ സുഖം

സന്ധ്യാവർണ്ണന
---- : o : ----


൧. പരംപ്രഭാതൂലികയാൽ ജ്ജഗത്തിൻ
നിറംകൊടുക്കും രവിചിത്രകാരൻ
പരന്നൊരഭൂപ്പലകപ്പുറത്തി
ട്ടരംകലർത്തുന്നിതുവർണ്ണമെല്ലാം


൨. ഘനങ്ങളിൽശ്ശൈലമൃഗാദിയായു
ള്ളനന്തരൂപങ്ങൾ കുറിച്ചുനോക്കി
ഇനൻപലേടം പലവർണ്ണമിട്ടു
മിനുക്കിമായ്ക്കുന്നു തെളിഞ്ഞിടാതേ


൩. ഇരുട്ടിടാൻ വാസനയഛനേക്കാ
ളിരട്ടികൂടുമ്മകനന്തികാലം
കുറിപ്പുവർണ്ണങ്ങൾ കറുപ്പുശീല
വിരിപ്പുകൊണ്ടുണ്ടിതമൂടിടുന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/50&oldid=167744" എന്ന താളിൽനിന്ന് ശേഖരിച്ചത്