താൾ:RAS 02 06-150dpi.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സമ്മാനം
370സകന്മാർക്കുള്ള ശ്രദ്ധാഭേദമോ വൈമനസ്യമോ കാരണവും ആയിരിക്കണമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. അതുകൊണ്ട് മുൻകൊടുത്തമാതിരിയുള്ള മൊരട്ടുവിഷയങ്ങൾ തൽകാലം നീക്കിവെച്ച് ലക്ഷ്യങ്ങളുടെ അപേക്ഷകൂടാതെ കേവലം മനോധർമ്മം കൊണ്ടുമാത്രം വഴിപ്പെടുത്താവുന്നതായ ഒരു വിഷയം കൊടുക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.

ഈ വിഷയം ദുഃഖരസപ്രധാനവും സ്വയംകൃതവുമായ ഒരു ചെറിയ കെട്ടുകഥയാണ്. ഇത രഞ്ജിനിയുടെ 12 ഭാഗങ്ങളിൽ കവിയാതേയും 10 ഭാഗങ്ങളിൽ കുറയാതേയും ഉണ്ടായിരിക്കണം. ഭാഷക്ക് സാമാന്യമായിട്ടുവേണ്ടുന്ന വാചകഭംഗി പദശുദ്ധി മുതലായവയും ആഖ്യായികക്ക് പ്രത്യേകിച്ച് വേണ്ടുന്ന കഥക്കെട്ട്, സ്വഭാവവർണ്ണന, ഉപദേശരൂപമായ സാരം മുതലായ ഗുണങ്ങളും ഉണ്ടായിരിക്കേണമെന്ന പറയേണ്ടതില്ലല്ലോ. ംരം കഥാരൂപമായ ഉപന്യാസം വരുന്ന മീനമാസം 5-ാംനുക്കു മുമ്പായി രസികരഞ്ജിനി ആപ്പീസ്സിൽ എത്തിച്ചുതരേണ്ടതാകുന്നു. പ്രസിദ്ധിയോഗ്യങ്ങളായിട്ടുള്ളവയിൽവെച്ച് ഉത്തമമായതിന്ന് പത്തുറുപ്പിക സമ്മാനം നിശ്ചയിച്ചിട്ടുള്ളത് ലേഖകന്മാരുടെ അധ്വാനത്തിന്ന് അടുത്ത പ്രതിഫലമല്ലെങ്കിലും രഞ്ജിനിയുടെ ബാല്യസ്ഥിതിയെ വിചാരിച്ച തൃപ്തിപ്പെടുമെന്നു വിശ്വസിക്കുന്നു.

ര. ര. പത്രാധിപർ


മൂന്നുശ്ലോകങ്ങൾ
----- : o : -----
ഇരുളിനെഴുന്നഗർവമുടിയും മുടിയും

വരസുധതന്റെ മാനമൊഴിയും മൊഴിയും
പരിമൃദുപല്ലവങ്ങൾ വിരളും വിരളും

തിരളുമനോപമാത്മ കലയേ കലയേതങ്കമയക്കുന്നുകളും ശംഖവുമേണാങ്കബിംബമിളതളിരും |
പങ്കജമെന്നിവയമരും ശങ്കരസുകൃതം സമാശ്രയിയ്ക്കുന്നേൻ ||

ലക്ഷ്മീപുരത്തു രവിവർമ്മകോയിത്തമ്പുരാൻ


പരിമളമിളകുന്നകുന്തളംകൊണ്ടണിവദനം‌മറയായ്ക ജീവനാഥേ
ഘനതതയിൽ നിശാകരൻ മറഞ്ഞാലഗതിചകോരകിശോരമെന്തുചെയ്‌വൂ

മൂത്തേടുത്ത് കടലായി നമ്പൂരിപ്പാട്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/49&oldid=167742" എന്ന താളിൽനിന്ന് ശേഖരിച്ചത്