താൾ:RAS 02 06-150dpi.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


369

രസികരഞ്ജിനി


ങ്ങൾ കൊണ്ട് അധികസമയവും പരതന്ത്രന്മാരായിരിക്കുന്നതു നിങ്ങൾക്കറിയാമല്ലോ എന്ന സിദ്ധാന്താർത്ഥം. കാര്യം പറയാതെതന്നെ ഒരുവിധം സൂക്ഷ്മമായി അറിഞ്ഞ ഇഷ്ടസഖിയായ ചിത്രലേഖയെ എന്റെ ംരം അനുരാഗസാദ്ധ്വസത്തെ ധരിപ്പിക്കാമെന്നും ഇപ്പോൾ ചെയ്ത വലുതായ ഉപകാരംകൊണ്ട് ഞാനിനിമേലിലെല്ലാം അങ്ങയുടെ തന്നെയായിരിയ്ക്കുന്നു എന്നത് രാജാവിനെ ധരിപ്പിക്കേണമെന്നും വിചാരിച്ചിട്ടാകുന്നു "തോഴി ചിത്രലേഖെ" എന്ന മുതൽ "ഉർവ്വശി അറിയിയ്ക്കുന്നു" എന്നതുവരെയുള്ള വാക്കുകൾ. 'പിന്നെക്കാണാം' = പിന്നെക്കാണാൻ. തരമുള്ളപ്പോളെല്ലാം ഇനിയ്ക്കങ്ങെക്കാണ്മാൻ സംഗതിവരുത്തിയാൽ കൊള്ളാമെന്നു താല്പര്യം. "പൊങ്ങുന്നതിന്നു തടവുനടിച്ചിട്ട്" എന്നമുതൽ "കണ്ടുഞാനും" എന്നുവരെയുള്ള ഗ്രന്ഥംകൊണ്ട് രാജാവും ഉർവ്വശിയും തമ്മിൽ പിരിയുമ്പോൾ മനസ്സിരുത്തായ്മകൊണ്ടുണ്ടായ ചെറിയ വിഘ്നത്തെ വലുതാക്കുകയും പ്രശംസിക്കുകയും ഇത് ഒരു വലിയ ഉപകാരമായി എന്ന സന്തോഷിക്കുകയും ചെയ്യുന്നു. "മഹാരാജാവെ" എന്നുമുതൽ "കണക്കെ" എന്നതുവരെയുള്ള ഗ്രന്ഥംകൊണ്ട സൂതൻ അങ്ങയ്ക്കു യാത്രകാലമായി എന്നതിനെ കാണിക്കുന്നു. പിന്നെ സൂതൻ അടുപ്പിച്ചു നിറുത്തിയ തേരിൽ കയറിയ രാജാവും മേൽപ്പോട്ടുപൊങ്ങുന്ന ഉർവ്വശിയും ആ വേർപാടിങ്കൽ ദുഃഖംകൊണ്ട് അധികമായി കുഴങ്ങിയതിനെ അങ്കാവസാനംവരെയുള്ള ഗ്രന്ഥങ്കൊണ്ടു പറയുന്നു.

കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻസമ്മാനം


ഇക്കൊല്ലം ചിങ്ങത്തിലും തുലാത്തിലുമായി രണ്ടു സമ്മാനലേഖനങ്ങൾ പ്രസിദ്ധംചെയ്ത വിവരം വായനക്കാർ മറന്നിട്ടില്ലായിരിക്കാം. അവയിൽ ഒന്നാമത്തേതിന് തുണയില്ലാതെപോയതും രണ്ടാമത്തേത് എട്ടിൽ പ്രധാനിയായാലും വിചാരിച്ചിരുന്നപോലെ കനം തൂങ്ങാത്തതുവിഷയങ്ങളുടെ കാഠിന്യഭേദംകൊണ്ടും ഉപന്യാസമെഴുതുന്നതിന്നുള്ള സാമഗ്രികൾ ഒരുക്കൂട്ടുന്നതിൽ ഉപന്യാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/48&oldid=167741" എന്ന താളിൽനിന്ന് ശേഖരിച്ചത്