താൾ:RAS 02 06-150dpi.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭാഷാ വിക്രമോർവ്വശീയ സാരം.
368ആനന്ദ സാരത്തെപലവാക്കുകളെക്കൊണ്ടും പ്രവൃത്തികളെക്കൊണ്ടും പ്രകാശിപ്പിക്കുന്നു. അനന്തരം ഉർവ്വശിയെ മാർഗ്ഗമദ്ധ്യത്തിൽ‌വെച്ച് കേശി പിടിച്ചുകൊണ്ടുപോയ വർത്തമാനം നാരദമഹർഷി പറഞ്ഞുകേട്ട് സംഭ്രമത്തോടുകൂടി ദേവേന്ദ്രൻ അസുരനെജ്ജയിച്ച് ഉർവ്വശിയെത്തിരിച്ചുകൊണ്ടു വരുവാനായി കല്പിച്ചയച്ച ഗന്ധർവ്വപ്പെരുമ്പടയുടെ രാജാവായ ചിത്രരഥൻ പ്രവേശിച്ച ആ വർത്തമാനത്തേയും മറ്റും രാജാവിനോടുപറഞ്ഞ് സന്തോഷപ്രശംസയെച്ചെയ്യുന്നതിനെ തടുത്ത് രാജാവ് "അതുമിന്ദ്രനെഴുന്ന വീര്യമെല്ലോ" എന്ന ശ്ലോകം കൊണ്ട ഉദാഹരണത്തോടുകൂടി പറഞ്ഞതിന്റെ താല്പര്യാർത്ഥം:- ഇന്ദ്രന്റെ വീര്യംകണ്ടു പകർത്തിയ എന്റെ വീര്യം ഇന്ദ്രന്റെ വീര്യം തന്നെയാണ്, പ്രതിബിംബമായ ഇതിന്നും ശത്രുസംഹാരാദി കാര്യങ്ങളെച്ചെയ്‌വാൻ ശക്തിയുണ്ട്, സാക്ഷാൽ സിംഹനാദത്തിന്റെ ഒരു പകർപ്പായ ഗുഹയിൽനിന്നു പുറപ്പെടുന്ന സിംഹനാദത്തിന്ന് ആനകളെ നശിപ്പിപ്പാനുള്ള ശക്തികാണുന്നില്ലേ? അതുപോലെ എന്നാകുന്നു. പൊല്ലീസ്സുനിയമം, സിവിൽ നിയമം, മുതലായവകൊണ്ട് നമുക്കിപ്പോൾ വളരെ അധികം രക്ഷകിട്ടുന്നുണ്ട്. എന്നാൽ ഇതൊന്നും നാട്ടുരാജാക്കന്മാരുടെയല്ല, ഇവ ബ്രിട്ടിഷഗവർമ്മേണ്ടിൽനിന്നു പകർത്തിയതാണ്, എന്നു നാട്ടുരാജാക്കന്മാരുടെ പ്രജകളും, ംരം ചട്ടവട്ടങ്ങളെല്ലാം അതിശയം തന്നെ. ഇതൊക്കെ രാമയ്യന്റെയാണ്, എന്ന മുറജപത്തിൽ സന്തോഷിച്ചുകൊണ്ട് നമ്പൂരിമാരും പറഞ്ഞുപോരുന്ന വാക്കുകളെ ഇവിടെ സ്മരിച്ചാൽ നന്നായിരിക്കും. (ഞാൻ തന്നെയാകുന്നു സർവ്വോൽകൃഷ്ടൻ എന്ന ഉറപ്പുകൊണ്ടുണ്ടാകുന്നപരജനനിന്ദയാകുന്നു ഗർവ്വം. ഗുണങ്ങളെല്ലാം പ്രത്യേകിച്ച് ഇതിന്നു കാരണമാണ്. ഇതെല്ലാ ഗുണങ്ങളെയും നശിപ്പിക്കുകയും ചെയ്യും. ഒരു ഗുണത്തിന്നും വലിപ്പം അവസാനിക്കുന്നതല്ലെന്നു കാണുന്നതാകുന്നു അഗർവ്വത്തിന്റെ കാരണം, ഈക്കാഴ്ചയുള്ളവൻ തന്റെ ഗുണങ്ങളെ ക്രമേണ വർദ്ധിപ്പിക്കും) ഇങ്ങിനെയുള്ള അർത്ഥങ്ങളെ ഗഭീകരിച്ചിട്ടാകുന്നു ചിത്രരഥൻ രാജാവിന്റെ അഗർവ്വത്തെ ശ്ലാഘിച്ചത്. ഇപ്പോൾ ഇന്ദ്രനെക്കാഴ്മാനിടയില്ലല്ലോ എന്ന രാജാവിന്റെ വാക്കിന്ന് ഞങ്ങൾ പ്രജാകാര്യശത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/47&oldid=167740" എന്ന താളിൽനിന്ന് ശേഖരിച്ചത്