താൾ:RAS 02 06-150dpi.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

367

രസികരഞ്ജിനി


മായ വാകിനെ കേട്ടിട്ടുണ്ടാകുന്ന വിസ്മയത്തെ മുമ്പിൽ കേട്ടിട്ടുള്ള രാജാവിന്റെ അനന്തദിവ്യഗുണങ്ങളേ ഓർത്തും 'യത്രാകൃതിസ്തത്രഗുണാഭവന്തി' എന്ന സാമുദ്രികാശാസ്ത്രസിദ്ധാന്തത്തെ അനുസരിച്ച ആകൃതിവിശേഷംകണ്ടും ശമിപ്പിക്കുന്നു. കണ്ടപ്പോൾതന്നെ രാജാവിന്റെ നേരെ സ്വഭാവത്താലെ ഉണ്ടായതും പിന്നെ 'മഹിതശരച്ചന്ദ്രനെപ്പോലെ' എന്നതുവരെയുള്ള വാക്യാമൃതപ്രയോഗങ്ങൾകൊണ്ടു വർദ്ധിച്ചതുമായ അഭിലാഷം ഉള്ളിലൊതുങ്ങാതെ പുറത്തേക്കുകണ്ണിൽകൂടിപ്പുറപ്പെടുന്നവിധം ഉർവ്വശി കടാക്ഷിക്കുന്നതുകണ്ട് ചിത്രലേഖസത്ത് ഊഹിച്ച് 'എന്താണ് നോക്കുന്നത്' എന്ന ചോദിച്ചതിന്ന് അഭിലാഷശക്തികൊണ്ട് തൽക്കാലം ഒന്നും ഓർക്കാതെ ഉർവ്വശി 'സമദുഃഖസുഖമാണിജ്ജനം' എന്ന സത്യത്തെത്തന്നെ പറഞ്ഞുപോയതിന്റെശേഷം ചിത്രലേഖ ഏ, ഏത്? എന്ന ആവർത്തിച്ച ശക്തിയിൽ ചോദിച്ചപ്പോൾ എല്ലാമോർത്ത് സ്വഭാവലജ്ജയോടുകൂടി തന്റെ അഭിലാഷത്തെ ഉർവ്വശി 'സഖിജനം' എന്ന ഉത്തരംകൊണ്ട് ഒരുവിധം മറയ്ക്കുന്നു. യാതൊരു കേടുംകൂടാതെ ഉർവ്വശിയോടും ചിത്രലേഖയോടും കൂടിച്ചേർന്നുവരുന്ന രാജാവിന്റെ അതിമാനുഷമായ ആകൃതി വിശേഷത്തെയും പ്രതാപത്തെയും കണ്ട് രംഭ തുടങ്ങിയ അപ്സരസ്ത്രീകൾ "തോഴിമാരെ" എന്ന മുതൽ "ദുർഘമാണെല്ലൊ" എന്നതു വരെയുള്ള ഗ്രന്ഥങ്കൊണ്ട വർണ്ണിക്കുന്നു. തേരിറങ്ങുമ്പോളുണ്ടാവുന്ന ഇളക്കങ്കൊണ്ട് രാജാവിന്റെ ചുമലിന്മേൽ എന്റെ ചുമല് മുട്ടിപ്പോയി; ഇനിക്ക് ഒട്ടും അകന്നുനിൽക്കുവാൻ തരമില്ലാത്ത വിധത്തിൽ നീ എന്റെ ശരീരത്തോടുചേർന്നു നിന്നിട്ടാണ് ഇങ്ങിനെ സംഭവിച്ചത; എന്ന് വരുത്തുവാനായി തോഴി! കുറച്ചു മുമ്പോട്ടു കയറി നിൽക്കു എന്ന ഉർവ്വശിയും, നിന്റെ ഗൂഢാഭിപ്രായമെല്ലാം മനസ്സിലായി. അതിന്നു വിരോധമായി അല്പവും പ്രവൃത്തിപ്പാൻ ഇനിക്കു വയ്യ, എന്നുവരുത്തുവാനായി പുഞ്ചിരിയിട്ടുകൊണ്ട് 'ഇനിക്കു വയ്യ' എന്ന് ചിത്രലേഖയും തമ്മിൽ സംഭാഷണം ചെയ്യുന്നു. "ഇവിടെവെച്ച" എന്നതുമുതൽ "സംഗതിവരട്ടെ" എന്നവരെയുള്ള ഗ്രന്ഥങ്കൊണ്ട് പ്രകൃതകാര്യസിദ്ധിയുടെ ഫലമായ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/46&oldid=167739" എന്ന താളിൽനിന്ന് ശേഖരിച്ചത്