താൾ:RAS 02 06-150dpi.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഭാഷാ വിക്രമോർവ്വശീയ സാരം
366ഞ്ഞതു കേട്ടിട്ട് ഉർവ്വശി കണ്ണുമിഴിച്ച് ഇന്ദ്രനല്ലാതെ ഇങ്ങിനെയുള്ള ദുഷ്കരകർമ്മം ചെയ്യാനാരും കഴിയില്ലന്നഭിപ്രായത്തെ "ഐശ്വര്യങ്കൊണ്ട്" എന്നതുടങ്ങിയ തന്റെ ചോദ്യത്താൽ വെളിവാക്കുന്നു. ഇന്ദ്രസദൃശനും ഇതുപോലെ ചെയ്‌വാൻ കഴിയുമെന്നഭിപ്രായത്തോടുകൂടി ചിത്രലേഖ പേർപറഞ്ഞ് കാണിച്ച്കൊടുത്തതിന്റേശേഷം രാജാവിനെക്കണ്ട ഉർവ്വശിക്കുണ്ടായ നയനസുഖാമൃതസമുദ്രം കോളിളകിയപ്പോൾ തിരമാലപോലെ "അസുരനിനിക്കുപകാരംതന്നെയാണ് ചെയ്തത്" എന്ന വാക്യവും ഉർവ്വശിയേക്കണ്ട രാജാവിന്ന് അതുപോലെതന്നെ "നാരായണ മഹർഷിയുടെ" എന്ന മുതൽ "നിർമ്മിയ്ക്കാൻ മിടുക്കെങ്ങിനെ" എന്നവരേയും പിന്നെ "അവർ വലിയ" എന്ന മുതൽ "സഖീജനത്തിനോ" എന്നവരേയും ഉള്ള വാക്യങ്ങളും പുറപ്പെടുന്നു. 'നിർമ്മിക്കാൻ തനിപ്പാകുമൊ' = നിർമ്മിയ്ക്കാൻ മിടുക്കെങ്ങിനെ. 'ഉരയ്ക്ക വല്ല' = ഉരയ്ക്ക വയ്യ. അസുരന്മാരുടെ അക്രമം കണ്ടിട്ടുണ്ടായ മോഹാലസ്യത്തിന്നു മുമ്പിൽ രംഭതുടങ്ങിയശേഷം സഖികളെ കാഴ്മാനുണ്ടായിരുന്നു, തന്റേടമുണ്ടായസമയം കാഴ്മാനില്ല. അവർക്കും ഇതുപോലെതന്നെ വല്ല ആപത്തും വന്നിട്ടുണ്ടൊ എന്ന ശങ്കകൊണ്ട് ഉള്ളിളകിയ ഉർവ്വശിയുടെ 'ആ സഖീജനം എവിടെയായിരിക്കും' എന്ന ചോദ്യത്തിന്ന് നിന്റെ അസുരഭയം തീർത്ത രാജാവുതന്നെയാണ് ഈ ഭയവും തീർപ്പാൻ സമർത്ഥൻ എന്നർത്ഥമായി ചിത്രലേഖ മറുവടിപറഞ്ഞതിന്റെശേഷം ഉർവ്വശിയുടെ സാദ്ധ്വസമൌനത്തെ ചോദ്യമായി സ്വീകരിച്ച രാജാവ് പറഞ്ഞ മറുവടിയ്ക്കു ഭംഗിയും പ്രയോജനവും നല്ലവണ്ണമുള്ളതിനാൽ അതിനെ അതിരുചികരമായ സ്വാദും, ജര, നര, മരണം, മുതലായ ദോഷങ്ങളെ നശിപ്പിപ്പാൻ ശക്തിയുമുള്ള അമൃത്‌തന്നെയാണെന്ന് ഉർവ്വശി കല്പിക്കുന്നു. തന്റെനേരെ രാജാവിന്നുള്ള അനുരാഗത്തെ സൂചിപ്പിക്കുന്നതും രംഭമുതലായ സഖിമാർക്ക് നിന്നെക്കാണായ്കകൊണ്ടുള്ള വിഷാദമല്ലാതെ യാതൊരു ആപത്തുമില്ലെന്ന് താല്പര്യാർത്ഥം കൊണ്ട് തനിയ്ക്കു സമാധാനമുണ്ടാകുന്നതും മറ്റുമാകുന്ന മറുവടിയുടെ ഭംഗിയും പ്രയോജനവും. ഇങ്ങിനെ അമൃതമയ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/45&oldid=167738" എന്ന താളിൽനിന്ന് ശേഖരിച്ചത്