താൾ:RAS 02 06-150dpi.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളഭാഷാവ്യവസ്ഥ 344


കളിലും വിശേഷിച്ച് മലയാള ശൂദ്രരിലും അധികം പേർ അക്ഷരജ്ഞാനമില്ലാത്തവരും അഥവാ ഉണ്ടായിരുന്നാൽ അത് മലയാന്തമിഴരക്ഷരജ്ഞാനമുള്ളവരും ആകുകൊണ്ടുമായിരിക്കാം അക്കാലത്തേ മലയാളം വട്ടെഴുത്തിലോകോലഴുത്തിലോ രണ്ടും കലർന്നോ എഴുതിക്കാണുന്നത്. പിന്നെ കുറെക്കാലം കഴിഞ്ഞ് "കണ്ണശ്ശപ്പണിക്കരുടെ മലയാളരാമായണം" ഉണ്ടായകാലത്തേ ഭാഷാരീതി "രാമചരിത"ത്തിലേ രീതിയിൽ നിന്ന് വളരെ ശുദ്ധിയെ പ്രാപിച്ചിട്ടുണ്ടെങ്കിലും അപ്പോഴും മലയാളഭാഷയിന്മേൽ തമിൾ ഭാഷക്കുണ്ടായിരുന്ന അധികാരം ഒഴിവായിട്ടില്ലാതിരുന്നതിനാൽ ആ മലയാളപദ്യവാക്യങ്ങൾ പലേടത്തും തമിൾ രീതിയെ അനുസരിക്കുന്നു എന്നുമാത്രമല്ല ആ ഗ്രൻഥത്തിലെ വൃത്തം കൂടി "രാമചരിതം "പോലെ ശുദ്ധ തമിൾ വൃത്തമല്ലെങ്കിലും ശുദ്ധ മലയാള, സംസ്കൃത, ഛന്ദസ്സുകളേയും അനുസരിക്കുന്നില്ലാ. ആകയാൽ ഇതിന് "നിരണവൃത്തം " എന്ന പ്രത്യേകപ്പേർ കാണുന്നു. എങ്ങിനെ എന്നാൽ :-

"വന്ദിച്ചേൻഗണനായകനാകിയ വാനോർകോനൊടു വാണിയെമനസാ ചിന്തിച്ചേൻ ഗുരുശർവപദാംബുജചിന്താമണിപുനരതിനരുളാലെ മന്ദപ്രാജ്ഞന്മാർക്കറിവാനായ്മനുകുല തിലകനുടേവൃത്താന്തമിതന്ധൻ ഞാൻ കേവലമെങ്കിലുമൊട്ടായപ്രകാരംചൊൽകതുനിഞ്ഞേൻ " എന്നും മറ്റുമാകുന്നു. ഇതിൽ സംസ്കൃതാക്ഷരങ്ങൾ വളരെക്കാണുന്നതിനാൽ അക്കാലത്ത് ആര്യഎഴുത്ത് സാധാരണ നടപ്പായി വന്നിരിക്കണം. എന്നുമാത്രമല്ല മലയാളഭാഷയിന്മേൽ തമിഴിനുണ്ടായിരുന്ന അധികാരം കുറപ്പാനായി സംസ്കൃതപദങ്ങളും മലയാളത്തെ സഹായിച്ചുതുടങ്ങിയതായും കാണുന്നു. ഇതിനടുത്തുണ്ടായിരിക്കുന്ന ചെറുശ്ശേരിനമ്പൂരിയുടെ "കൃഷ്ണഗാഥ" (കൃഷ്ണപ്പാട്ട് ) എന്ന കവിതയും തമിൾ വൃത്തവും സംസ്കൃതവൃത്തവുമല്ലാതെ കാണുന്നതിൽ അതിന്ന് "ആളുന്തി" (ആളുന്തി) എന്ന പേർ കല്പ്പിച്ചുകാണുന്നു. ഇതിലേ ഭാഷാരീതിയിലും ശുദ്ധ തമിൾ പദപ്രയോഗങ്ങൾ കുറഞ്ഞും ചില സംസ്കൃതപദപ്രയോഗങ്ങൾ കലർന്നും കാണുന്നു. ദൃഷ്ടാന്തം :-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/23&oldid=167714" എന്ന താളിൽനിന്ന് ശേഖരിച്ചത്