Jump to content

താൾ:RAS 02 06-150dpi.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

345

രസികരഞ്ജിനി


"പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ" ഇത്യാദി.


എങ്കിലും മലയാളത്തിൽ "ആട്ടക്കഥ" (കഥകളി) എന്ന രീതി ആദ്യം കല്പിച്ചുണ്ടാക്കിയ മഹാരാജാദികൃതികളാൽ ഭാഷയിൽ ശുദ്ധസംസ്കൃത, പ്രാകൃത, ശ്ലോകാദികളും സംസ്കൃതാലങ്കാരങ്ങളും മറ്റും ചേർത്തുതുടങ്ങിയത് മലയാളഭാഷാസ്വരൂപത്തിന്ന് ഒരലങ്കാരംതന്നെ ആയിരിക്കുന്നു. പിന്നെത്തതിൽ മലയാളഭാഷാവ്യവസ്ഥ ഒന്നാമതായി വരുത്തിയത, കണ്ണശ്ശപ്പണിക്കരുടെ സമകാലികനായി ചിലർ പറഞ്ഞുകാണുന്നുണ്ടെങ്കിലും പണിക്കരുടെ ഭാഷാരീതിയിൽനിന്നും തന്റെ ഭാഷാരീതിക്ക് വളരെ ശുദ്ധിവരുത്തിയിരിക്കുന്നതും മലയാളികൾക്ക് അക്കാലം വരെ സ്വഭാഷയിൽ പുരാണാദികൾ ഒന്നുമില്ലാത "കമ്പരാമായണം" മുതലായത് വായിച്ചറിയേണ്ടിവന്നിരുന്ന ബുദ്ധിമുട്ടുനീക്കി നൂതനമായി മലയാളത്തിൽ രാമായണം, ഭാഗവതം, മുതലായ സൽഗ്രന്ഥങ്ങളെ രചിച്ചിരിക്കുന്നതുമായ, തുഞ്ചത്തെഴുത്തച്ചൻതന്നെ. ഈ ഗ്രന്ഥങ്ങളിലെ ഭാഷാരീതി ശുദ്ധമലയാളത്തിന്റെ പ്രഥമമാതൃകയായി വിചാരിക്കേണ്ടിയിരിക്കുന്നു. എങ്ങിനെ എന്നാൽ:--

1."അൻപേണമെൻമനസി ശ്രീനീലകണ്ഠഗുരു

മംഭോരുഹാക്ഷമിതിവാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെൻ‌മൊഴിയിൽ

അമ്പോടുചേർക്ക ഹരിനാരായണായ നമഃ"


2. "മനക്കോട്ടവാഴും മഹാമാനശാലീ

മനക്കാമ്പിലേറ്റം കൃപാവാരിരാശി
ഇനിക്കാശ്രയം ബാലരാമാഭിധാനൻ

നിനയ്ക്കുന്നതെല്ലാം വരുത്താൻകരുത്തൻ"


എന്നീ രീതിയിലായികാണുന്നു. എഴുത്തശ്ശനും തമിഴിലേ "പൈങ്കിളിക്കണ്ണി" മുതലായ ഛന്ദസ്സുകളുടെ ഛായയുള്ള "കിളിപ്പാട്ട്" എന്ന രീതി ആദ്യമായി കല്പിച്ചുണ്ടാക്കിയിട്ടുണ്ടെങ്കിലും തമിൾ രീതി തീരെവിട്ട് സംസ്കൃതഛന്ദസ്സുകളെ അനുസരിച്ചും മലയാള




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/24&oldid=167715" എന്ന താളിൽനിന്ന് ശേഖരിച്ചത്