323
വക ജന്തുക്കൾ ഉണ്ടായിരുന്നുവെന്നും ഉണ്ടെന്നും നാം കേൾക്കുന്നുണ്ട്. അനവധി ജനങ്ങൾ അനവധികാലത്തോളം വിശ്വസിച്ചും ഭയന്നും പോരുന്നതായ ൟ ജന്തുക്കൾ വാസ്തവത്തിൽ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ തീർച്ചപ്പെടുത്തുന്നതിന്നു തുനിയുന്ന ഞാൻ രണ്ടു പ്രകാരത്തിലും പരിഷ്കൃതന്മാരുടെ പരിഹാസത്തിന്നു ലക്ഷ്യമായി തീരുമെന്ന് പറയേണ്ടതില്ലല്ലോ. ‘മറ്റുള്ളവർ ഹസിച്ചീടിലെന്തുകുറ്റം നമുക്കെടോ’ എന്നും മറ്റുമുള്ള പ്രമാണങ്ങൾ മാത്രമെ എനിക്കു അനുകൂലമായിട്ടുള്ളൂ. നമ്മുടെ അറിവിൽ പെടാത്തതായി അനേകം സാധനങ്ങൾ ലോകത്തിൽ ഉണ്ടെന്നുള്ള ഓർമ്മ അല്പം ഉള്ളവർക്ക് ൟ ലേഖനം മിഥ്യയാവാൻ പാടില്ലാ.
ഒന്നാമതായി ‘ചെകുത്താൻ’ എന്ന പദത്തിന്റെ ധാത്വർത്ഥത്തെത്തന്നെ പരിശോധിക്കാം. ജൂതന്മാരുടെ ‘സേറ്റേനും’ പരന്തരീസുകാരുടെ ‘സത്താനസ്സും’ ആംഗ്ലേയരുടെ ‘സേറ്റനും’ നമ്മുടെ ‘ചാത്തനും’ ‘ചെകുത്താനും’ ആൾ ഒന്നതന്നെയാണ്. പക്ഷെ നാം ചാത്തനെയും ചെകുത്താനെയും ഒരാളായി പ്രായേണ വിചാരിക്കാറില്ല. ലോകത്തിൽ ദോഷാത്മകമായിട്ടുള്ളത് ഏതോ അതിനെയാണ് ചെകുത്താനെന്ന് പുരാതനന്മാർ വിചാരിച്ച വന്നിരിന്നത്.നരഹത്യ മുതലായ ദുഷ്ടകർമ്മങ്ങളിൽ ഉപയുക്തമായ ‘തോക്ക്’ എന്ന ആയുധം ചെകുത്താന്റെ കരകൌശലത്താൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണെന്ന് യൂറോപ്യന്മാരിൽ തന്നെ ചിലർ വിചാരിച്ചിരുന്നു. നമ്മുടെ പുരാതനന്മാർ ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുക്കൾ മുതലായ ചില വകഭേദങ്ങളെ ചെകുത്താൻ എന്ന ഇനത്തിൽ കല്പിച്ചിട്ടുണ്ട്. മണ്ഡലി, മൂർഖൻ, വെമ്പാല, മുതലായ വകഭേദങ്ങൾ സർപ്പങ്ങളിൽ എങ്ങിനെയൊ അപ്രകാരമാണ് ൟ വകഭേദങ്ങൾ ചെകുത്താന്മാരിലും. ചാമുണ്ഡി, തെണ്ടൻ, കണ്ടകാരൻ, കാപിരി, വടുകൻ എന്നിങ്ങിനെ ചെകുത്താന്മാരുടെ അവിഭക്ത തറവാട്ടിന്റെ അംഗങ്ങൾ അസംഖ്യം ഉള്ളവയോട് നല്ല പരിചയം മന്ത്രവാദികൾക്കെ ഉണ്ടാവാൻ തരമുള്ളൂ. കിഞ്ചിജ്ഞനായ ഞാൻ കൂട്ടത്തിൽ പ്രധാനികളെ വല്ലവരേയും പറയാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അവരും വായനക്കാരും ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |