താൾ:RAS 02 06-150dpi.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലോകം 'ഭൂത' ഭൂയിഷുമെന്നാണ എന്റെ അഭിപ്രായം. സ്ഥൂലശരീരത്തിലെ ജ്ഞാനേന്ദ്രിയങ്ങളുടെ പദ്ധതിയിൽ അപൂർവ്വം ചിലപ്പോൾ മാത്രമെ ഭൂതങ്ങൾ പെടുന്നുള്ളൂ. ഭൂതങ്ങൾ മിക്കവാറും സ്ഥൂലശരീരത്തിന്റെ സഹായംകൊണ്ട മാത്രം അറിയാവുന്നവയല്ല. അതകൊണ്ടാണ ഇവയുടെ അഭാവത്തെ പറ്റി ബലമായ ഒരു അഭിപ്രായം ലോകത്തിൽ ഉണ്ടായിട്ടുള്ളത്. സർ. ഹംഫ്രി-ഡെവി 'Lawghing Gas' എന്ന വായുവിനാൽ സ്ഥൂലശരീരത്തെ സംബന്ധിച്ചേടത്തോളം അശക്തനായിതീർന്നപ്പോൾ ലോകം വിചാരപൂർണ്ണമാണെന്ന കാണുകയും പറകയും ഉണ്ടായി. 'ആകാശദേശഗമന'ത്തിന്നുള്ള ശക്തി കൂട്ടിൽകിടക്കുന്ന തത്തയിൽഎങ്ങിനെ അദൃശ്യമായിരിക്കുന്നുവൊ അപ്രകാരംതന്നെ ജഡവസ്തുവായ സ്ഥൂല ശരീരമാകുന്ന പരിവേഷത്താൽ ബദ്ധനായ ജീവാത്മാവിൽ ഭൂതജ്ഞാനം മാത്രമല്ല മറ്റനേക ജ്ഞാനങ്ങൾ അവ്യക്താവസ്ഥയിൽ ഇരിക്കുന്നു. സ്വപ്നത്തിലും സുഷുപ്തിയിലും തന്റെ പ്രതിബന്ധങ്ങളെ ജീവാത്മാവ ചിലപ്പോൾ അതിക്രമിക്കാറുണ്ട. അപ്പോൾ ആണ ഭൂതജ്ഞാനം ഉണ്ടാവുന്നത. പക്ഷെ സ്വപ്നാനുഭവങ്ങൾ ധാരാളമുള്ള തരം അവസ്ഥയിൽ എല്ലാം സ്വപ്നങ്ങൾ എന്നാണ നാം വിചാരിക്കുന്നത്. എന്നാൽ അവ എല്ലാം സ്വപ്നങ്ങൾ അല്ല. തലച്ചോറിന്റെ ഓരോ ഭാഗങ്ങളിൽ രക്തം സഞ്ചരിക്കുന്നതിന്റെ താരതമ്മ്യങ്ങളെ അനുസരിച്ച മനോദർപ്പണത്തിൽ ഉണ്ടാവുന്ന ചിത്രങ്ങൾ ആണ കേവലം സ്വപ്നങ്ങൾ. അവയ്ക്ക്ക യാതൊരു വൈശിഷ്യവും ഇല്ലെന്ന മാത്രമല്ല മിക്കവാറും അവ തീരെ അസംബന്ധങ്ങളും ആയിരിക്കും. കാമലോകത്തിലും പ്രേതലോകത്തിലും ജീവാത്മാവിന്നുണ്ടാവുന്ന അനുഭവങ്ങൾ സ്വപ്നങ്ങൾ എന്ന വിചാരിക്കുന്നപക്ഷം സ്വപ്നങ്ങൾ ഇനി മേലിൽ പരിഹാസാവഹങ്ങൾ ആവാൻ പാടുള്ളതല്ലാ. എന്തുകൊണ്ടെന്നാൽ സ്വപ്നങ്ങളും അസംഭാവ്യങ്ങളും പര്യായ ശബ്ദങ്ങളായിട്ടാണ ഉപയോഗിക്കാറുള്ളത. യാതൊന്ന സ്വപ്നമോ ആയത യഥാർത്ഥമല്ലെന്നുള്ള വിശ്വാസം പരമ്പരയായി മനുഷ്യരിൽ ഉറച്ചിട്ടുള്ളതകൊണ്ട് സ്വപ്നങ്ങൾ യഥാർത്ഥങ്ങൾ ആയാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Praseetha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/3&oldid=167721" എന്ന താളിൽനിന്ന് ശേഖരിച്ചത്