Jump to content

താൾ:RAS 02 06-150dpi.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉദ്യോഗതിമിരം
336



രെക്കൊണ്ടു തങ്ങളുടെ ഓരോ കാർയ്യം സാധിക്കാൻ ആഗ്രഹിക്കുന്നവരും പ്രതിഫലേഛ കൂടാതെ തന്നെ ഇവരുടെ ഗുണത്തിൽ നിർവ്യാജം അഭിനന്ദിക്കുന്നവരും ആയി അസംഖ്യം ആളുകൾ ഉണ്ടായിരിക്കാൻ ഇടയുണ്ട്. അവർക്കെല്ലാവർക്കും ഇവരുടെ പരിചയത്തിൽ ആഗ്രഹം ഉണ്ടായിരിക്കുന്നത് സ്വാഭാവികമാണല്ലോ. ംരം ആഗ്രഹം നിമിത്തം ഓരോരോ അവസരങ്ങളിൽ പലരും ഇവരെകാണുകയും, പരിചയം സമ്പാദിക്കുകയും ചെയ്തുകൊണ്ടിരിക്ക പതിവാണ്. മുൻപിൽ പറയപ്പെട്ട ധനവത്ത്വാദികളിൽ വച്ച് ഏതെങ്കിലും ഒന്നോ അതിലധികമോ ഗുണവും തദനുരൂപമായ പ്രസിദ്ധിയും ഇവരിൽ ഉണ്ടായിരിക്കുന്നതിനാൽ ഇവരുടെ സ്മരണ ഒരിക്കൽ മാത്രം കണ്ടിട്ടുള്ളവരുടെ മനസ്സിൽ പാഷാണരേഖ പോലെ പതിഞ്ഞുകിടക്കുന്നതും സാധാരണമാകുന്നു. എന്നാൽ അപ്രകാരം പരിചയിക്കുന്ന ആളുകളുടെ അപ്രസിദ്ധിനിമിത്തമോ അഥവാ വീണ്ടുമുള്ള പരിചയക്കുറവിനാലോ അവരെക്കുറിച്ച് ആ പ്രഭുക്കന്മാർക്കുണ്ടാകുന്ന അറിവ് അചിരേണ നശിച്ചുപോകുന്നത് ഒട്ടും അസംഭാവ്യമായിട്ടുള്ളതല്ല. ഒരുദ്യോഗസ്ഥൻ ഒരു ദിക്കിൽചെന്നു എന്നിരിക്കട്ടേ. അപ്പോൾ ഗൃഹസ്ഥന്മാരായിട്ടുള്ള ഏതാനും ആളുകൾ അദ്ദേഹത്തെ ചെന്നു കാണുകയും, തങ്ങൾ ഇന്നാരാണെന്നറിയിക്കുകയും ചെയ്യുന്നു. പിന്നെ ഒരുകാലത്ത് ആ ഉദ്യോഗസ്ഥൻ അവരിൽ ആരെയെങ്കിലും കാണുമ്പോൾ തീരെ ഓർക്കാതിരിക്കുകയോ ആകൃതിയെക്കുറിച്ച് ഒരു പരിചയം തോന്നിയാലും ആൾ ഇന്നാരെന്നറിവാൻ അശക്തനായിത്തീരുകയോ ചെയ്യുന്നത് പ്രായേണ വളരെ സംഭാവ്യമാകുന്നു. ഉദ്യോഗസ്ഥനെക്കുറിച്ചുള്ള അവരുടെ സ്മരണപോലെയല്ലാ അവരേക്കുറിച്ച് ഉദ്യോഗസ്ഥനുള്ള അറിവെന്ന് ഇവിടെ പ്രത്യേകം വിചാരിക്കേണ്ടിയിരിക്കുന്നു. ആ ഉദ്യോഗസ്ഥൻ അവരെ കണ്ടുപരിചയിച്ചതിന്റെ ശേഷവും അതിനു മുൻപിലും അതുപോലെ അനവധി ദിക്കുകളിൽ വച്ച് അസംഖ്യം ജനങ്ങളെ അപ്രകാരം പരിചയിച്ചിട്ടുണ്ടെന്നും ആ പരിചയമെല്ലാം തൽക്കാലം എന്നപോലെ പിൻകാലത്തിലും ദൃഢമായി ഓർമ്മയിൽ നിൽക്കുന്നത് ഒരിക്കലും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/15&oldid=167705" എന്ന താളിൽനിന്ന് ശേഖരിച്ചത്