Jump to content

താൾ:RAS 02 06-150dpi.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

337

രസികരഞ്ജിനി


സംഭവിക്കാവുന്നതല്ലെന്നും ഉള്ള തത്വം നാം ഓർക്കേണ്ടതാകുന്നു. ഒരു മാന്യൻ ഒരു സദസ്സിൽ ഉള്ള പത്തോ പതിനഞ്ചോ ആളുകളെ പേരും തൊഴിലും മറ്റും പറഞ്ഞ് അദ്ദേഹമായിട്ടു പരിചയപ്പെടുത്തുന്നു. ഒരേ വാക്കുകൊണ്ടും ഒരേ നോക്കുകൊണ്ടും ഒരിക്കൽ ഉണ്ടാകുന്ന ഈ പരിചയം ആ മാന്യന്റെ മനസ്സിൽ എങ്ങിനെയാണ് ചിരകാലം നിലനിൽക്കുന്നത്? ഒരു വാധ്യാർ ഒരു പള്ളിക്കൂടത്തിൽ ഇരിക്കുമ്പോൾ അവിടേഉള്ള പല കുട്ടികളേയും പരിചയിച്ചിരിക്കും. പിന്നീട് അദ്ദേഹം മറ്റൊരു പള്ളിക്കൂടത്തിൽ നിയമിക്കപ്പെട്ടാൽ അവിടെയും ആ പരിചയം ഉണ്ടാകുന്നതാണ്. ഇങ്ങനെ പല പള്ളിക്കൂടങ്ങളിലും വാധ്യാരായിരുന്നതിന്റെ ശേഷം അദ്ദേഹം തനിക്ക് അതിപരിചിതരായ ശിഷ്യന്മാരായിരുന്നവരും കാലക്രമേണ ആകൃതിക്കും പ്രകൃതിക്കും ഭേദം സിദ്ധിച്ചവരും ആയ അവരെക്കണ്ടാൽ ഒട്ടും ഓർക്കാതെ പോകുന്നുണ്ടെങ്കിൽ അതിനേപ്പറ്റി ആശ്ചര്യപ്പെടാനുണ്ടോ? 'ഉദ്യോഗതിമിരം' എന്നു പറഞ്ഞ് ജനങ്ങൾ സാധാരണമായി ദുഷിച്ചുവരുന്നത് മിക്കവാറും ഈ തരം തത്വം മനസ്സിലാക്കാത്തതുകൊണ്ടുള്ള ഒരു തെറ്റായ ബോധത്താലാണെന്നു പറവാൻ ഞാൻ ഒട്ടും സംശയിക്കുന്നില്ല. "തുള്ളക്കാരനെ എല്ലാവരും അറിയും; തുള്ളക്കാരനെ ആരും അറികയില്ല" എന്നുള്ള പഴമൊഴി വളരെ സരസമായിട്ടുള്ളതാകുന്നു. പ്രസിദ്ധന്മാരായിട്ടുള്ളവർക്ക് ദിവസംപ്രതി അഥവാ ക്ഷണം പ്രതിപരിചിതന്മാർ വർദ്ധിച്ചുകൊണ്ടേ ഇരിക്കുക സഹജമാണ്. ഒന്നോ രണ്ടോ തവണ അവരുമായി ഉണ്ടായിട്ടുള്ള പരിചയം കാലാന്തരത്തിൽ അവർ വിസ്മരിക്കുന്നുവെങ്കിൽ അത് ധാരാളം സംഭവിക്കാവുന്ന ഒരവസ്ഥയായിരുന്നു. അല്ലാതെ അവർ അറിഞ്ഞുകൊണ്ട് അറിയാത്തഭാവം നടിക്കുന്നതല്ലാ. ഒരാൾക്ക് ഏതെങ്കിലും വിധത്തിൽ ഔന്നത്യം ഉണ്ടായി വരുംതോറും നിയമേന നടത്തപ്പെടേണ്ടവയായ കർത്തവ്യ കർമ്മങ്ങളും മനഃക്ലേശങ്ങളും കൂടി ആ ഔന്നത്യത്തോടൊന്നിച്ച് വർദ്ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നതാണ്. ഈ അവസ്ഥയും മുൻപറഞ്ഞ വിസ്തൃതിക്കു കാരണമായിത്തീ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/16&oldid=167706" എന്ന താളിൽനിന്ന് ശേഖരിച്ചത്