താൾ:RAS 02 06-150dpi.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

335

രസികരഞ്ജിനി




ഉദ്യോഗതിമിരം
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌_______ :O: ________


ചില ആളുകൾക്ക്, ഏതെങ്കിലും ഉയർന്ന തരത്തിലുള്ള ഉദ്യോഗമോ മറ്റോ ലഭിച്ചുകഴിഞ്ഞാൽ തങ്ങളുടെ പൂർവ്വ പരിചിതന്മാരെ കാണുമ്പോൾ ഉണ്ടാകുന്ന അനാസ്ഥ അല്ലെങ്കിൽ അറിയാത്ത ഭാവമാണ് സാധാരണയായി ‘ഉദ്യോഗതിമിരം‌‘ എന്നു പറയപ്പെടുന്നത്. തനിക്ക് ഔന്നത്യം ലഭിക്കുമ്പോൾ തന്റെ സ്നേഹിതന്മാരെയോ ബന്ധുക്കളെയോ വിസ്മരിക്കുന്ന സ്വഭാവം അത്യന്തം നീചവും നിന്ദാവഹവും ആണെന്നു പറയേണ്ടതില്ലല്ലോ.

“മരങ്ങൾ താഴുന്നു ഫലങ്ങളാലേ,

ഘനങ്ങൾ താഴുന്നു ജലങ്ങളാലും,
ധനങ്ങളാൽ സാധുജനങ്ങളും; കേൾ

ഗുണങ്ങളുള്ളോർകളിവണ്ണമത്രേ.”


എന്നാണല്ലോ ആപ്തവചനം. മഹാന്മാരിൽ അഭ്യുദയം വിനയവിലാസത്തിന്റെ ഉദ്ദീപകമായിരിക്കയേ ഉള്ളൂ. വിശേഷിച്ചും അവർ തങ്ങളുടെ അഭ്യുന്നതിയെ സുഹൃദനുഗ്രഹത്തിനായിത്തന്നെയാണ് വിനിയോഗിക്കുന്നത്.

“കണ്ടാലുമാദിത്യനുദിച്ചുടൻ നൽ -

തണ്ടാരിനായ് ശ്രീഭരമേകിടുന്നു;
ഉണ്ടാം സമൃദ്ധിക്കു സുഹൃത്തിൽ നന്മ -

യുണ്ടാക്കുകത്രേ ഫലമോൎത്തിടുമ്പോൾ.”


എന്നുണ്ടല്ലോ. എന്നാൽ സാധാരണ ജനങ്ങൾ പ്രഭുക്കന്മാരിൽ ആരോപിച്ചുവരുന്ന ‘ഉദ്യോഗതിമിരം‌‘ എന്ന ംരം അപവാദം നൂറ്റിനു തൊണ്ണൂറുവീതവും വെറും മിഥ്യാകല്പിതമാണെന്നുള്ള വാസ്തവത്തെപ്പറ്റിയാണ് ഇവിടെ സ്വല്പം പ്രസ്താവിക്കാൻ ഭാവിക്കുന്നത്.

ധനവത്വം, അധികാരബലം, വൈദുഷ്യം, സന്മാർഗ്ഗനിഷ്ഠ, ആത്മജ്ഞാനം മുതലായ ഗുണങ്ങളാൽ പ്രസിദ്ധന്മാരായിത്തീർന്നിരിക്കുന്ന ആളുകളുടെ അവസ്ഥയേപ്പറ്റി ആലോചിക്കാം. ഇവ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/14&oldid=167704" എന്ന താളിൽനിന്ന് ശേഖരിച്ചത്