താൾ:RAS 02 06-150dpi.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കോങ്കണബ്രാഹ്മണർ
334


രാക്രമങ്ങൾ കിഴക്കൻ‌ദിക്കുകളിൽ വർദ്ധിക്കുന്തോറും ഇവരും കിഴിക്കോട്ടുചെന്നു ഒടുവിൽ തിരുഹുത് (Tirthut) പേർപറയുന്ന ത്രിഹോത്രപുരത്തിൽചെന്നു നിവസിച്ചു. അവിടുന്നു ശ്രീപരശുരാമന്റെ ആജ്ഞപ്രകാരം പത്തു ഗോത്രക്കാർ പുറപ്പെട്ടു വിന്ധ്യാദ്രി കടന്നു പടിഞ്ഞാറോട്ടു പശ്ചിമതീരത്തുചെന്നു തെക്കോട്ടു ഗോമാചലത്തിന്നു സമീപമുള്ള ഗോമാന്തകം, പഞ്ചക്രോശി, കുശസ്ഥലീ, കർദ്ദലി മുതലായ സ്ഥലങ്ങളിൽ നിവസിച്ചു.

പശ്ചാൽ‌പരശുരാമേണഹ്യാനീതാമുനയോദശ || ൪൭ |
ത്രിഹോത്രവാസിനശ്ചൈവപഞ്ചഗൌഡാന്തരാസ്തഥാ |
ഗോമാചലേസ്ഥാപിതാസ്തേപഞ്ചക്രോശ്യാംകുശസ്ഥല്യാം | ൪൮||

ശ്രീപരശുരാമൻ കൊണ്ടുവന്ന പത്തു ഗോത്രങ്ങളുടെ പേർ പറയുന്നു.

ഭാരദ്വാജഃ കൌശികശ്ച വത്സകൌഡിന്യകാശ്യപാഃ
വസിഷ്ഠോ ജാമദഗ്നിശ്ച വിശ്വാമിത്രശ്ചഗൌതമഃ || ൪൯ ||
അത്രിശ്ച ദശഋഷയഃ സ്ഥാപിതാസ്തത്ര ഏവഹി |
ശ്രാദ്ധാർത്ഥംചൈവയജ്ഞാർത്ഥം ഭോജനാർത്ഥഞ്ചകാരണാൽ || ൫൦||

ഇവരുടെ കുലദേവതകളെ എവിടെ എല്ലാം സ്ഥാപിച്ചു എന്നു പറയുന്നു.

മാഗ്രാമേ, കുശസ്ഥല്യാം കർദ്ദലീനാമ്നി, തൽ‌പുരേ,
തത്രദേവാമഹാശ്രേഷ്ഠാ സ്രിഹോത്ര പുരവാസിനഃ || ൫൧||
ആനീതാഭാർഗ്ഗവേണൈവ ഗോമാന്താഖ്യേച പർവ്വതേ |
മാംഗിരിശോ മഹാദേവോ മഹാലക്ഷ്മീശ്ച ഹ്മലസാ || ൫൨||
ശാന്താദുർഗ്ഗാചനാഗേശഃ സപ്തകോടീശ്വരഃ ശുഭഃ |
തഥാചബഹുലാദേവാഭാർഗ്ഗവേണതു ആനിതാഃ || ൫൫||
സ്ഥാപിതാ ഭക്തകാര്യാർത്ഥം തത്രൈവചശുഭസ്ഥലേ ||

സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം ഒന്നാം അദ്ധ്യായം
(തുടരും)


എം. ശേഷഗിരിപ്രഭു, എം.എ.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/13&oldid=167703" എന്ന താളിൽനിന്ന് ശേഖരിച്ചത്