Jump to content

താൾ:RAS 02 06-150dpi.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

331

രസികരഞ്ജിനി


ണത്തിന്റെ കിഴക്കായിരുന്നു കരഹാടം, (കാർഹാഡ) എന്ന ദേശം. ഗോരാഷ്ട്രത്തിന്റെ തെക്കുള്ള ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള രാജ്യമായിരുന്നു കേരളം. അതു കാലാന്തരത്തിൽ കർണ്ണാടം, തൌളവം, മലയാളമല്ലെങ്കിൽ കേരളം എന്നു മൂന്നു രാജ്യങ്ങളായി പിരിഞ്ഞു. ഗോകർണ്ണം തുടങ്ങി ബ്രഹ്മാവരനദിവരെ ഹവീകരാജ്യം അല്ലെങ്കിൽ ‘ഹവ്യഗം’ എന്നുപേർ പറഞ്ഞ രാജ്യം ആയിരുന്നു. ബ്രഹ്മാവർ നദിയുടെ തെക്കും പെരുമ്പുഴ എന്ന ചന്ദ്രഗിരിനദിയുടെ വടക്കും ഉള്ള രാജ്യം തൌളവമായിരുന്നു. തൌളവത്തിന്റെ തെക്കായിരുന്നു കേരളം എന്ന രാജ്യം. പരശുരാമക്ഷേത്രത്തിന്റെ തെക്കേരാജ്യമായ ഈ കേരളത്തിൽതന്നെ പലവിഭാഗങ്ങൾ ഉണ്ടായിരുന്നു. അവയെ ഇവിടെ ഉപപാദിച്ചിട്ടു പ്രയോജനമില്ലായ്കയാൽ വിട്ടുകളഞ്ഞിരിക്കുന്നു.

വിഷ്ണുപുരാണത്തിന്റെ ഇംഗ്ലീഷതർജ്ജമയിൽ വിത്സൻ സായ്‌വു സപ്തകോങ്കണങ്ങളുടെ പേരുകളിൽ കേരളം, തുലുംഗം(-തുളുവം) ഗോരാഷ്ട്രം (ഗോവാ), കോങ്കണം, കരാടഹം, വരലത്തം, ബർബരം, എന്നീഏഴുപേരുകൾ പറയുന്നു.(Vol II. 172 note). ബർബര രാജ്യം ഏതെന്നു തീർച്ചപ്പെടുത്തുവാൻ കഴിയുന്നില്ല. വരലത്തം ഏതാകുന്നു?

മേൽകാണിച്ച സംഗതികളിൽനിന്നു കോങ്കണമെന്നതു പശ്ചിമതീരത്തുള്ള എല്ലാരാജ്യങ്ങൾക്കും സാമാന്യമായ പേരായിരുന്നതുകൊണ്ടു ആ പേർ വളരേ പ്രാചീനമായിരുന്നു എന്നും പിന്നെത്തതിൽ അവിടവിടെ പാർത്തുവരുന്ന ജനങ്ങളുടെ പേരിൽ അവരുടെ ഭാഷനിമിത്തമോ അവിടത്തെ ഉൽഭവം നിമിത്തമോ മറ്റോ ഭിന്നമായ പേരുകൾ സിദ്ധിച്ചു എന്നും നിർണ്ണയിക്കാം. ഈ കോങ്കണമായ സാമാന്യനാമം നടപ്പുള്ള കാലത്തു വന്നു താമസിച്ച ത്രിഹോത്രപുരവാസികളായ ബ്രാഹ്മണർക്കു കോങ്കണ ബ്രാഹ്മണർ എന്ന പേർ സിദ്ധിച്ചു. കോങ്കണത്തിന്റെ ഒരു ഭാഗമായ ഗോരാഷ്ട്രം എന്ന ഗോവാ ഇവരുടെ വാസസ്ഥാനമായിരുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/10&oldid=167700" എന്ന താളിൽനിന്ന് ശേഖരിച്ചത്