താൾ:RAS 02 06-150dpi.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കോങ്കണബ്രാഹ്മണർ.
330



ന്നും നിശ്ചയിക്കാം. ഈ നിശ്ചയം ദൃഢീകരിപ്പാൻ ഉള്ള മറ്റൊരു പ്രമാണം സപ്തകോങ്കണം എന്ന സംജ്ഞതന്നേ.

കാരാടഞ്ചവിരാടഞ്ചമാരാടംകോങ്കണംതഥാ
ഹവ്യഗംതൌളവഞ്ചൈവകേരളഞ്ചേതിസപ്തകം


ഇങ്ങിനെ സപ്തകൊങ്കണത്തെക്കുറിച്ചു ഒരു ശ്ലോകം മേപ്പടി നിഘണ്ഡുവിൽ ഉണ്ട്. സഹ്യാദ്രികാണ്ഡം ഉത്തരരഹസ്യം ൬ാം അദ്ധ്യായം ശ്ലോകം ൪൭ – ൪൮ സപ്തകൊങ്കണത്തിന്റെ വിഭാഗങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

കേരളാശ്ച തുലുംഗാശ്ച തഥാസൌരാഷ്ട്രവാസിനഃ‌‌‌

കോങ്കണാഃകരഹാടാശ്ച കരനാടാശ്ചബർബരാഃ‌‌‌

ഇത്യേതേ സപ്തദേശാവൈ കോങ്കണാഃ പരികീർത്തിതാഃ


മേൽ ശ്ലോകത്തിലെ കാരാടം എന്നതു കരഹാടം തന്നെ. ഹവ്യഗമെന്നതു ഹവീകരുടെ രാജ്യമായ കരനാടം(കർണ്ണാടം) ആകുന്നു. തൌളവം എന്നതും തുലുംഗം എന്നതും ഒന്നുതന്നെ. മാരാടം എന്നതു മഹാരാഷ്ട്രം എന്നതിന്നു പകരം എഴുതിയതാകുന്നു. മഹാരാഷ്ട്രം വിന്ധ്യാദ്രിയുടെ തെക്കും ഗോദാവരിയുടെ വടക്കും സഹ്യാദ്രിയുടെ കിഴക്കും ഉണ്ടായിരുന്ന രാജ്യമാകയാൽ പശ്ചിമതീരത്തുള്ള രാജ്യങ്ങളിൽ അടങ്ങുകയില്ല. വിരാടമെന്നതു വിന്ധ്യാദ്രിയുടെ ഉത്തരഭാഗത്തുണ്ടായിരുന്ന മത്സ്യരാജ്യത്തിന്റെ പേരാകയാൽ കോങ്കണങ്ങളിൽ അടങ്ങുകയില്ല. സൌരാഷ്ട്രമെന്നതു ഇപ്പോൾ ശൂരത്തു(Surat) എന്നുപറയുന്ന നഗരം തന്നേ. ഈനഗരം മുതൽ കന്യാകുമാരി വരെയുള്ള ദേശത്തിന്നു പരശുരാമക്ഷേത്രം എന്നു പേർ. സൌരാഷ്ട്രത്തിന്റെ തെക്കു കോങ്കണമായിരുന്നു. ഇതിനെ ചിലപ്പോൾ വടക്കെ കോങ്കണം തെക്കെ കോങ്കണം എന്ന രണ്ടു ജില്ലകളാക്കിയിരിക്കുന്നു. വടക്കെകോങ്കണമായിരുന്നു അപരാന്തകമെന്ന പ്രാചീന രാജ്യം. തെക്കെകോങ്കണത്തിന്റെ തെക്കെ അറ്റത്തായിരുന്നു ഗോരാഷ്ട്രം, (ഗോപവനം, ഗോമന്തകം) എന്ന രാജ്യം. ഇതിപ്പോൾ പോർത്തുഗീസ്‌നാട ദൈവഗോവാ പട്ടണവും അതിന്നു ചുറ്റും ഉള്ള പ്രദേശങ്ങളും ആകുന്നു. കോങ്ക




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/9&oldid=167766" എന്ന താളിൽനിന്ന് ശേഖരിച്ചത്