Jump to content

താൾ:RAS 02 06-150dpi.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കോങ്കണബ്രാഹ്മണർ
332



കേവലംനിർജ്ജനമായ പശ്ചിമതീരത്തിലേ പ്രദേശങ്ങളിൽ ബ്രാഹ്മണർ വന്നു നിവസിച്ചു എന്നും പിന്നത്തതിൽ ഇതരവർണ്ണങ്ങൾ വന്നുചേർന്നു എന്നും സമ്മതിക്കുന്നപക്ഷം ഉപജീവനത്തിന്നുവേണ്ടി ബ്രാഹ്മണർ കൃഷി, വാണിജ്യം, ശില്പം, നെയ്ത്തു മുതലായ സകലകൃത്യങ്ങളും തങ്ങൾതന്നെ ചെയ്തുവെന്നും കൂടി സമ്മതിക്കേണ്ടിവരും. പിന്നെത്തതിൽ ഇതരജാതിക്കാർ ചെയ്തുപോന്ന പ്രവൃത്തികൾ അവരെക്കൊണ്ടു ചെയ്യിച്ചു തങ്ങൾ സ്വസ്ഥരായി സുഖമനുഭവിച്ചു എന്നു പറയുന്നതിൽ യുക്തിപോരാ. അതുകൊണ്ടു പശ്ചിമതീരത്തുള്ള ആദ്യനിവാസികളിൽ ഭൂരിപക്ഷം കൊങ്ങരായിരുന്നു; ഇവരെ ബ്രാഹ്മണർ പിടിച്ചടക്കി തങ്ങളുടെ ദാസന്മാരാക്കുകയോ, ഇവരോടു യുദ്ധംചെയ്തു ഇവരെ മലങ്കാടുകളിൽ ഓടിക്കുകയോ, കിഴടങ്ങാത്തവരെ സംഹരിക്കുകയോ ചെയ്തു; ഉത്തര ഹിന്ദുസ്ഥാനിൽ ആര്യന്മാർ ചെയ്തിരുന്ന പ്രവൃത്തി ഇതായിരുന്നതുകൊണ്ടു ഇവിടെയും ആര്യബ്രാഹ്മണർ അതേപ്രകാരം നടന്നു എന്ന് ഊഹിക്കാം. കൊങ്കണ ബ്രാഹ്മണർ ഇങ്ങനെ കീഴടക്കിയ ഒരു വർഗ്ഗമാകുന്നു കുടുമ്മി എന്ന കൂട്ടർ. കാലാന്തരത്തിൽ മറ്റുജാതിക്കാരുടെ ആക്രമത്താലും ശൌര്യപരാക്രമത്താലും അവരുമായിട്ടുള്ള സം‌പർക്കസമ്മേളനത്താലും കൊങ്ങർ എന്ന പദം പരശുരാമക്ഷേത്രത്തിൽ വിസ്മൃതമായിപ്പോയി. അവർ വസിച്ചിരുന്ന ദേശത്തിൻ‌നാമത്തിൽ മാത്രം നിഗൂഢമായി ലയിച്ചു കിടന്നു. എന്നാൽ ഈ കൊങ്ങർക്കും കോങ്കണബ്രാഹ്മണർക്കും യാതൊരുസംബന്ധവുമില്ലെന്നു പറയണമെന്നില്ലല്ലോ. കോങ്കണബ്രാഹ്മണർ ആര്യന്മാരും കൊങ്ങർ ദ്രാവിഡദേശത്തിലേ കാടരായിരുന്ന ശൂദ്രരും ആകുന്നു.

അണശബ്ദം തലയണ മുതലായ മലയാളപദങ്ങളിൽ ഉള്ളതുകൊണ്ടു ബ്രാഹ്മണർ കേരളത്തിൽ വരുന്നതിന്നുമുമ്പു ഇവിടെ നടപ്പുള്ളഭാഷ മലയാളമായിരുന്നു എന്നതിന്നുകോങ്കണശബ്ദം ഒരു തെളിവാകുന്നു. പുരാണങ്ങളിലും ധർമ്മശാസ്ത്രങ്ങളിലും ബ്രാഹ്മണരെഗൌഡരെന്നും ദ്രാവിഡരെന്നും രണ്ടുവലിയവർഗ്ഗങ്ങളാക്കി വിഭാഗിച്ചിരിക്കുന്നു. വിന്ധ്യൻപർവ്വതത്തിന്റെ വടക്കുള്ളവർ ഗൌഡരും തെക്കുള്ളവർ ദ്രാവിഡരും ആകയാൽ ഈ വിഭാഗത്തിന്റെ കാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/11&oldid=167701" എന്ന താളിൽനിന്ന് ശേഖരിച്ചത്