താൾ:RAS 02 05-150dpi.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കേരളക്ഷിതിരത്നമാല.
308




 ശൈലരാഷ്ട്രകൃതം കർമ്മ ത്രൈഗുണ്യഫല ദായകം
 ബ്രാഹ്മംപർവ്വതരാഷ്ടൃഞ്ചേ ദ്രത്നഘംകർമ്മണഃഫലം.

൩൩


 പർവ്വതഭൂമിയിൽ ചെയ്യുന്നകർമ്മം മൂന്നിരട്ടിച്ചഫലം കൊടുക്കുന്നതുംആപർവ്വതരാജ്യം ബ്രാഹ്മണന്റേതാണെങ്കിൽ ചെയ്യുന്ന കർമ്മം ഒമ്പതിരട്ടി ഫലംകൊടുക്കുന്നതും ആകുന്നു.
 ബ്രാഹ്മണഃപരമന്ദൈവംബ്രാഹ്മണോദേവപൂജിതഃ
 യസ്മിൻസന്തർപ്പണാദ്യാന്തിതൃപ്തിംസർവ്വാശ്ചദേവതാഃ.

൩൪


 ബ്രാഹ്മണൻ ലോകത്തിങ്കൽ മുഖ്യദൈവവും ദേവന്മാർക്കുകൂടി പൂജ്യനും ആകുന്നു.യാതൊരു ബ്രാഹ്മണനിൽ ഉണ്ടാവുന്നസംതൃപ്തികൊണ്ട എല്ലാദേവകളും സന്തോഷിക്കുന്നു.
 ശിലാകാഷ്ഠാദയോയേഷാം പ്രഭാവാദുല്ക്കടൗജസഃ
 ഭവന്തിചേതനാവന്തോ ദുഷ്കരംകിംദ്വിജന്മനാം.

൩൫


 ഏറ്റവും നിസ്സാരമായ കല്ലുകൾ മരങ്ങൾ മുതലായവക്കു കൂടി തങ്ങളുടെ പ്രഭാവത്താൽ നിഗ്രഹാനുഗ്രഹ ശക്തിയെ നൽകുന്ന ബ്രാഹ്മണർക്കു കഴിയാത്ത കാര്യം എന്താണ്?
 ബാഹുരൂപാദഭൂതാനാം തസ്മാത്സെവാദ്വി ജന്മനാം
 പരമോധർമ്മഉക്തംസ്യാൽ കൃത്രിമാകൃത്രിമോക്തിഭിഃ.

൩൬


 അതുകൊണ്ട ബ്രാഹ്മണരുടെ സേവ ക്ഷത്രിയ വൈശ്യ ശൂദ്രന്മാർക്കു പരമധർമ്മമാണെന്ന ശ്രുതിസ്മൃതികളാൽ പറയപ്പെട്ടിരിക്കുന്നു.
 വർണ്ണാശ്രമപരിത്രാണം നിഗ്രഹശ്ചദുരാത്മനാം.
 ദാനംന്യായാർജ്ജനഞ്ചേതിക്ഷത്രധർമ്മഉ ദീരിതഃ.

൩൭


വർണ്ണാശ്രമസംരക്ഷണവും ദുഷ്ടനിഗ്രഹവും ദാനങ്ങൾ ചെയ്കയും ന്യായമായി സമ്പാദിക്കുകയും ക്ഷത്രിയധർമ്മമാകുന്നു.
 തദ്ധർമ്മോവിപ്രസേവാസ്യാൽക്ഷത്രിയാണാംവിശേഷതഃ
 വിസാമാർജ്ജനമർത്ഥസ്യാദാനാഞ്ചസുനതാമതിഃ.

൩൮


 ക്ഷത്രിയന്മാർക്കു ബ്രാഹ്മണോപകാരം മുഖ്യമായ ധർമ്മംആകുന്നു.വൈശ്യന്മാർക്കു ധനംസമ്പാദിക്കുകയും ദനം ചെയ്കയും ബുദ്ധിക്കു വണക്കവും മുഖ്യധർമ്മമാകുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/47&oldid=167674" എന്ന താളിൽനിന്ന് ശേഖരിച്ചത്