താൾ:RAS 02 05-150dpi.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രസികരഞ്ജിനി.


ദൂരത്തിന്നിങ്ങെടുത്തീടുകഗുണമഖിലം ദോഷമായുള്ളതെല്ലാം
ചാരത്തിന്നങ്ങുനീക്കീടുകബുധവിധിയിലീമട്ടിലായിട്ടിരിക്കെ
പാരം ദോഷംചമച്ചങ്ങിനെ ഗുണമുടിയിൽ തുള്ളിടും നിയ്യുമൂലം
സ്വൈരകേടേറ്റമുണ്ടീയ്യുലകിനുമദമേദുൎഘടംദുൎഘടംതാൻ 5

കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ.

തീവണ്ടി

--- ഉൾക്കൊള്ളുന്നചരാചരങ്ങളഖിലംതാനേവഹിച്ചാസ്ഥയാ ദിക്കൊക്കെക്കുഴലൂതിയങ്ങിനെമയക്കിക്കൊണ്ടു മന്ദേതരം | മുക്കാൽനാഴികകൊണ്ടുമൂന്നുലകിലും ചുറ്റുന്നതീവണ്ടീയ ല്ലായ്കിൽപൂമകൾപുൾകിടുംകടൻനിറൻകണ്ണൻകടാക്ഷിക്കണം || 1 മുന്നിൽക്കാത്തമരുന്നവൎക്കു നിലപോലോരോപദംനൾകിയും തന്നെക്കാണുമവൎക്കനന്തരമനന്താനന്ദമുണ്ടാക്കിയും മന്നൊക്കെപ്പരിപൂൎണ്ണമായിയുമെഴും തീവണ്ടിയല്ലായ്കിലാ ക്കന്നക്കാറൊളിവൎണ്ണനുണ്ണിയനിശം നമ്മേക്കടാക്ഷിക്കണം || 2 തിയ്യുംവെള്ളവുമെപ്പൊഴും തലയിലുണ്ടു മ്പാച്ചിമട്ടിൽപരം പയ്യെപ്പേച്ചുപറഞ്ഞു ചുറ്റുമണയും ഭൂതങ്ങളോടും സദാ | മെയ്യിൽഭോഗികളെദ്ധരിച്ചണയുമീത്തീവണ്ടിയല്ലെങ്കിലാ പ്പീയൂഷാശികൾ കൈതൊഴുംപുരഹരൻ നമ്മേക്കടാക്ഷിക്കണം || 3 സന്തോഷംജനതക്കുചേൎത്തവരിൽനിന്നൎത്ഥംവഹിക്കുംഗുണം ചിന്തിച്ചാലതിരില്ലയെന്തുപറവൂ ദേശാന്തരത്തിങ്കലും | എന്തന്നില്ലൊരുസമ്മതം കലരുമീത്തീവണ്ടിയല്ലെങ്കിലാ സ്സന്താനോപമനായമാടനൃവരൻ നിത്യംജയിക്കുന്നുതേ || 4 ആൎക്കുംസ്വാധീനമില്ലാത്തൊരുനിലയരികിൽതീറ്റതള്ളുന്ന പാപ്പാൻ മാൎക്കുംനേരേമരുങ്ങില്ലരനിമിഷമനങ്ങാതെനിൽക്കില്ലപിന്നെ നേൎക്കെത്തും വസ്തുവെന്തെങ്കിലുമതുപൊടിപാറ്റീട്ടുശബ്ദിച്ചുചേരു ന്നൂൎക്കൻതീവണ്ടിപക്ഷേമദകരിയഥവാമത്തനെന്നുംജയിക്ക. 5

നടുവത്തു മഹൻനമ്പൂരി.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kutturuvan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/46&oldid=167673" എന്ന താളിൽനിന്ന് ശേഖരിച്ചത്