താൾ:RAS 02 05-150dpi.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു306


എന്റെ ആദ്യത്തെ ലേഖനം.


അമ്മാമൻ – ഇവനെയിന്നു കൊല്ലണം കൃഷ്ണ! അത് പൊളിച്ചുനോക്കു എന്നുപറഞ്ഞ രണ്ടാമതും എന്നെ പൂജിച്ചുതുടങ്ങി.

ഞാൻ – കടലാസ്സിലേക്ക് എഴുതുമ്പോൾ ഈ പൊടി വിതറണമെന്ന എന്നോട കൃഷ്ണൻ പറഞ്ഞില്ലെ?

ഇതുകേട്ട കൃഷ്ണൻ ലക്കോട്ട പൊളിച്ച എഴുത്തെടുത്ത് നീർത്തിയപ്പോൾ “ഐഡൊഫാറം” ചെയ്തത് ഉതരുന്നതു കണ്ട് ‘ആർട്ടിക്കളിന്ന ഐഡ്യഫാറം” ചെയ്തതാണല്ലെ? എന്നുപറഞ്ഞ് ചിരിതുടങ്ങി. കാര്യം മനസ്സിലായപ്പോൾ അപ്പാത്തിക്കരിയും പങ്കുകൂടി. അമ്മാമൻ മിഴിച്ചുനോകുന്നു. ഇനിക്ക് തല്ലുകൊണ്ടത് മിച്ചം. അന്നുമുതൽക്ക ഞാൻ ഇംഗ്ലീഷ് പഠിക്കുവാൻ ഉറച്ചു.

എനന്തിരിച്ചിനാപ്പുമദം
(ഗുണദോഷം = ഗുണസാമാന്യത്തിനുള്ള ദോഷം)

കാരുണ്യത്തിൻ വിപക്ഷം കഠിനജനമഹോപദ്രവത്തിന്റെ പക്ഷം
സാരംചേരും വിവേകാമൃതകരനെ നശിപ്പിക്കുവാൻ കൃഷ്ണപക്ഷം
ആരിൽച്ചേരുന്നുവായാൾക്കധികമപനയംചേർക്കുവാൻ നല്ലദക്ഷം
പാരാതീമട്ടിലാകും മദമൊടു സമമായ് ഹന്ത മറ്റെന്തുദോഷം       1
ആനന്ദം കണ്ണുകൾക്കേകിയുമിഹ വിതറും ചന്തവും ഹന്തഭാഷാ
ജ്ഞാനത്തിന്നും പണിക്കൊക്കയുമതിവിരുതും ശക്തിയും വ്യക്തമായി
ആനേ! ചേരുന്നിതേറ്റം തവഗുണമിനിയുമുണ്ടെങ്കിലും ഹാ മദാന്ധ്യ
സ്ഥാനത്തെത്തും ഭവാനെപ്പൊടുപൊടെ വെടിവെക്കാതിരിക്കാൻ ഞെരുക്കം       2
ശൌര്യത്തിന്നാദിബീജം ജഗതിമുതലെടുപ്പിന്നഹോ മുഖ്യമൂലം
വീര്യം ചേരും മരുന്നാണഖിലജനമഹാഹൃദ്യമേമദ്യമേ! നീ
ആര്യശ്രീസൽഗുണൌഘം പലതുമിനിയുമുണ്ടെങ്കിലും വർജ്ജ്യമല്ലോ
കാര്യാകാര്യപ്രബോധംകളയുമൊരുമദംനൽകയാൽനല്ലവർക്ക്       3
പൊന്നേകീടാത്തതാർക്കാണതിമദമധികാരങ്ങൾ ചേർക്കാത്തതാർക്കാ
ണെന്നോർത്താൽ നല്ലതെല്ലാമിതുപടി ഞാൻതന്നെയെന്തിൽ‌പിഴച്ചു
എന്നുള്ളീമദ്യചോദ്യത്തിനുമറുവടിയെന്തെന്നുചിന്തിച്ചുചിന്തി
ച്ചൊന്നും തോന്നീലിനിക്കോർക്കുക ബുധവരരേ! നിങ്ങൾ നിഷ്കർഷയോടെ       4Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/45&oldid=167672" എന്ന താളിൽനിന്ന് ശേഖരിച്ചത്