താൾ:RAS 02 05-150dpi.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രസികരജ്ഞിനി അമ്മാമൻ-എടതെണ്ടി! ഈ ദീനം വെച്ചുകൊണ്ട് എവിടെക്കെട! തെണ്ടാൻ പോയിരുന്നത്. പറ. ഞാൻ-ഇനിക്കൊന്നുമില്ല. ഞാൻ തെണ്ടാനുമല്ലപോയ്ക്ക്, അപ്പാത്തിക്കിരി-എന്നാൽ പിന്നെനിങ്ങൾ "ഐഡഫാറം" വാങ്ങിച്ചതെന്തിനാ? നിങ്ങളെ ഇപ്പഴും ആമരുന്ന് നാറുന്നുണ്ടല്ലോ. പൊടികൊണ്ടുവന്നത വേറെ ആവശ്യത്തിനാണെന്ന് പറയുവാനിടകിട്ടുന്നതിന് മുന്പ് "ദീനമില്ലേടാ! എന്നാൽ ഞാനുണ്ടാക്കാം" എന്നപറഞ്ഞ അമ്മാമൻ എറക്കാലിൽനിന്ന കന്നാലിക്കോലൂരി കണ്ണംമുക്കുമില്ലാതെ എന്നെ തല്ലിത്തുടങ്ങി. ഞാൻ തള്ളിച്ചാടി നിലവിളിക്കുന്നതിന്നിടക്ക് മടിയിൽനിന്നു ലക്കൊട്ട താഴെവീണത് അപ്പാത്തിക്കിരി എടുത്തും നേരത്തെ നടക്കാനായിപ്പോയിരുന്ന കൃഷ്ണൻ എൻറെ നിലവിളികേട്ട കേറിവന്ന് "അച്ചനെന്താ ഭ്രാന്തുണ്ടൊ? പുരുഷപ്രാപ്തിവന്നവരെ പിടിച്ചിങ്ങിനെ തല്ലാമോ?" എന്നു ചോദിച്ചു. "ഇവനെന്താ നുണപറയാൻ" എന്നായി അമ്മാമൻ. അപ്പാത്തിക്കിരി കൃഷ്ണനേ കാര്യംപറഞ്ഞ് മനസ്സിലാക്കുന്നതിനിടക്ക് ലക്കോട്ടമൂക്കിൻറെ അടുക്കൽകൊണ്ടുപോയി. "മതിമതി. തല്ലിപ്പറയിപ്പിക്കേണമെന്നില്ല. ഇത മടിയിൽ നിന്നു വീണതാമ്. ഇതുകൊണ്ട് ദീനം വേറെ ആർക്കും അല്ലെന്നു തീർച്ചയായി. ഒന്നു നാറ്റിനോക്കു" എന്നു പറഞ്ഞ ലക്കോട്ട കൃഷ്ണൻറെ കയ്യിൽ കൊടുത്തു. ഞാൻ- ലക്കോട്ടിൻറെ ഉള്ളിൽ ആ പൊടിയുണ്ട്. അതു കൊണ്ടാണ് നാറുന്നത്. അല്ലാതെ ഇനിക്ക ദീനമുണ്ടായിട്ടല്ല. കൃഷ്ണൻ-(നാറ്റിനോക്കി മേൽവിലാസം വായിച്ചിട്ട്) ജോഷ്"നെന്തിനാ പത്രാധിപർക്ക് ഐഡൊഫാറാം അയക്കുന്നത്? ഞാൻ-കൃഷ്ണൻ പറഞ്ഞിട്ടല്ലെ.? കൃഷ്ണൻ-അല്ല.ഇപ്പോൾ ഞാൻ പറഞ്ഞിട്ടാണെന്നായൊ?
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/44&oldid=167671" എന്ന താളിൽനിന്ന് ശേഖരിച്ചത്