താൾ:RAS 02 05-150dpi.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എൻറെ ആദ്യത്തെ ലേഖനം കുമെന്നവർ പറഞ്ഞു. ഞാൻ ആശുപത്രിയിലേക്കു ചെന്നു. ഭാഗ്യകൊണ്ട് ഞാൻ ചെന്നുകേറിയത് അപ്പാത്തിക്കരിയുടെ നേരെ തന്നെ. അദ്ദേഹം അമ്മാമനായിട്ട വളരെ പത്ഥ്യമാണ്. എന്നേയും അറിയും. അദ്ദേഹം എന്നോട് വന്നകാര്യം ചോദിച്ചപ്പോൾ കുറ "ഐഡഫാറം" കിട്ടിയാൽ കൊള്ളാമെന്ന് പറഞ്ഞു. "എന്താദീനം" എന്നു ചോദിച്ചപ്പോൾ ഞാൻ പരിങ്ങിത്തുടങ്ങി. അപ്പാ-എന്താദീനം എന്ന പറയാൻ പാടില്ല. അല്ലെവ്രണംകാണിക്കും ഞാൻ പൊടിവിതറാം. ഞാൻ-(പൊടികിട്ടുവാനായിട്ട്) ഇനിക്കല്ല അമ്മാമനാണെന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ വല്ലാതെകണ്ടു നാറുന്നകറെ മഞ്ഞളിച്ച പൊടിപൊതിഞ്ഞുതന്നു. ഞാനതു കൊണ്ട വീട്ടിലേക്കു മടങ്ങുകയും ചെയ്തു. രണ്ടുമൂന്നു ദിവസം പണിത്തിരക്കുകൊണ്ടും എഴുത്തു സാമാനം എടുക്കാൻ തരം വരാഞ്ഞിട്ടും എഴുതുവാൻ കഴിഞ്ഞില്ല. നാലാംദിവസം രാത്രി അമ്മാമൻ പുറത്തുപൊയ്തരത്തിൽ കടലാസ്സും മഷിയും സന്പാദിച്ച് മുന്പിലത്തെ എഴുത്തിൻറെ കരടുതന്നെ അസ്സൽപെടുത്തി പിന്നീട് കേടുപിടിച്ചവയുടെ വിവരവും ചേർത്ത് എഴുതിക്കഴിഞ്ഞ് വായിച്ചുനോക്കി. ഉടനെ കൃഷ്ണൻ പറഞ്ഞപോലെ "ഐഡഫാറം" ധാരാളം വിതറി. നിലംനുള്ളിപ്പൊളിക്കാനേ പോയില്ല. ആപൊടി വിതറിയപ്പോൾ എഴുത്തിന്നൊരു നിറം പിടിച്ചു. മടക്കിക്കൂട്ടിലാക്കി മേൽവിലാസം "പത്രാധിപരവർകൾക്കും" എന്ന എഴുതിവെച്ചു. കാലത്തെണീറ്റ് ലെക്കൊട്ടെടുത്ത് മടിയിൽ തിരുകി പാടത്തുചെന്ന ചെറു മക്കളെ ഓരോ പണിക്കും ഏൽപ്പിച്ച് ഞാൻ അഞ്ചലാപ്പീസ്സിലെക്കു നടന്നു. പോകും വഴി അപ്പാത്തിക്കിരിയും അമ്മാമനും കൂടി എന്നെ ഒരിടവഴിത്തലക്കൽ വെച്ച് മുട്ടി എത്തി. അമ്മാമൻ - എട! കെശവ! കണ്ണിക്കണ്ട ദിക്കിലെല്ലാം കേറിച്ചെന്ന് ദണ്ഡം പിടിപ്പിച്ചതിന്ന ഞാനാട! പിഴച്ചത്. ഞാൻ കാര്യംമനസ്സിലാവാതെ മിഴിച്ചുനില്‌ക്കുന്പോൾ "നടക്ക് കളത്തിലെക്ക്" എന്ന കെട്ട അവരോടു കൂടി കളത്തിലേക്കു തന്നെ മടങ്ങിപ്പോന്നു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/43&oldid=167670" എന്ന താളിൽനിന്ന് ശേഖരിച്ചത്