Jump to content

താൾ:RAS 02 05-150dpi.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരജ്ഞിനി പ്രിയപത്രാധിപർ അവർകളെ! സാറേ! "മേടോന് അബദ്ധം വരുമെന്ന കൃഷ്ണൻ എഴുതിട്ടുള്ളത് ശരിയാണ്. കന്നാലിക്കേടതുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ചെട്ടിക്കൊന്പൻ പോത്തിൻറെ കാലിൽ കുളന്പിട്ടും ചൊവലമൂരിയുടെ വായിൽ തവളവന്നു. ആറേഴു എരുമക്കുട്ടികൾ കരുപ്പ് പൊങ്ങിച്ചത്തു. ഇതൊന്നും ഉണ്ടാവുന്നതിന്നു മുന്പുതന്നെ കൃഷ്ണൻ എഴുതീട്ടുള്ളത് അയാളുടെ ദിവ്യരക്ഷസ്സു കൊണ്ടാണെന്നുപറയാം. കൃഷിക്കാരെലാവരും അറിവാനായി അച്ചടിക്കാനുപേക്ഷം" എഴുതിയപ്പോൾ ചിലദിക്കിലെല്ലാം മഷി അധികമായി വീണുപോയതുകൊണ്ട നിലം നുള്ളിപ്പൊളിച്ച ധാരാളം പൊടിവിതറി. മലയാളക്കടല്ലാസ്സിലേക്കു എഴുതി അയക്കുന്നതിന്നു വെക്കേണ്ട പേര കൃഷ്ണൻ പറഞ്ഞത് ഞാൻ മറന്നു. അവസാനം ഓർമ്മിച്ച "നൊസ്സൻ" എന്ന പേരുംവെച്ച് മടക്കി കൂട്ടിലാക്കി അഞ്ചലിൽ കൊണ്ടുപോയിക്കൊടുത്തു. പിറ്റേദിവസം മുതൽക്ക് ഞാൻ കൃഷ്ണൻറെ മുറിയിൽ പോയി മലയാളക്കടലാസ്സുകളെല്ലാം പൊട്ടിച്ച് നോക്കിത്തുടങ്ങി. ഒന്നിലും എൻറെ എഴുത്ത് അച്ചടിച്ച് കണ്ടില്ല. ഇനിക്ക് കുറെ വ്യസനം തോന്നി. എഴുത്ത് വേണ്ടമാതിരിയിലാവാഞ്ഞതുകൊണ്ട് അച്ചടിക്കാതെയിരുന്നതാണെന്ന് നിശ്ചയിച്ച കടലാസ്സിലേക്കു എഴുതേണ്ട മാതിരി ഞാൻ കൃഷ്ണനോടു ചോദിച്ചു. കൃഷ്ണൻ-എഴുതിയത് വായിച്ചാൽ ഉടനെ "ഐഡ്യഫാറം" ചെയ്യണം. അല്ലാതെ വല്ലവിധത്തിലും എഴുതിയയച്ചാൽ പോരാ. ഞാൻ എങ്ങിനെയാണ് അത ചെയ്യേണ്ടത്? കൃഷ്ണൻ- ഇന്ന് "ടയി"മില്ല. ഇനി ഒരിക്കലാവാം. എന്നുപറഞ്ഞതുകേട്ട ഞാൻ മടങ്ങിപോന്ന് വേറെ ഒരു സ്കൂൾകുട്ടിയുടെ അടുക്കൽപോയി "ഐഡഫാറം" ചെയ്യുന്നതെങ്ങിനെയാണെന്ന ചോദിച്ചു. "അതൊരു പൊടിയാണ്, മീതെ കുറേശ്ശ വിതറിയാൽമതി" എന്ന കേട്ടപ്പോൾ ഇനിക്ക് സന്തോഷമായി. വരുന്നവഴി ഒന്നുരണ്ട് പീടികയിൽ ചോദിച്ചപ്പോൾ അത് ആശുപ്തരിയിലുണ്ടാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/42&oldid=167669" എന്ന താളിൽനിന്ന് ശേഖരിച്ചത്