ളും കൂടി അറുനൂറുവരെ എത്തീട്ടുണ്ട. അതിൽ മൂന്നിലൊന്ന നാട്ടുപത്രങ്ങളെയും നീക്കി കൽക്കട്ടയിൽ 15 പ്രതിദിനപത്രങ്ങളൊടുകൂടി 55 പത്രങ്ങളുള്ളതിൽ പ്രമാണി “ഇംഗ്ലീഷ്‌മ്യാൻ(English Man)“ എന്ന പത്രത്തിന്നു വയസ്സ നാല്പതോളമായിരിക്കുന്നു. ബമ്പായിൽ രണ്ടു ദിനസരി ഉൾപ്പെടെ 16 -ൽ മാന്ന്യസ്ഥാനം ബാമ്പെഗസറ്റിനാണ്. പഴമയിൽ പറയത്തക്ക വ്യത്യാസമില്ല. മദ്രാസിൽ പ്രതിദിന പത്രം 4-ം പലവക 9ം ഉള്ളതിൽ 36 വയസ്സുചെന്ന ‘മേയിൽ’(Mail) സ്ഥാനത്ത് മൂപ്പായി വാഴുന്നു. മറ്റുള്ളവ വേറെ സ്ഥലങ്ങളിലാണ്. ഇപ്പോൾ മാത്രമാണ മലയാളപത്രങ്ങളെയും മാസികകളെയും പറ്റി ചിലതു പറവാനുള്ള പദ്ധതിയിലെത്തിയത്. നാട്ടുഭാഷകൾക്കു തിരിച്ചുവെച്ചിട്ടുള്ള മേൽ പറഞ്ഞ സ്വത്തിൽ നിന്ന മലയാളഭാഷയുടെ ഓഹരി എത്രയാണെന്ന് അറിവാനായി മലയാളത്തിൽ പ്രവേശിക്കുക തന്നെ.
മലയാളപത്രങ്ങളുടെ ജന്മഭൂമി മംഗലാപുരമാണെന്നു ചിലരും എറണാകുളമാണെന്നു മറ്റു ചിലരും പറയുന്നു. ഉത്ഭവസ്ഥാനം സ്ഥിരപ്പെടുത്തുന്നതിലേക്ക മുപ്പതുകൊല്ലത്തിനുമുമ്പ വല്ലപത്രവും മലയാളത്തിലുണ്ടായിട്ടുണ്ടോയെന്നറിയുന്നതിന്നു ഗത്യന്തരമില്ലാത്തതിനാൽ ഇന്നുപ്രായം ചെന്നിട്ടുള്ള പത്രത്തെ ആശ്രയിച്ചുതീർച്ചചെയ്യേണ്ടതായിവന്നിരിക്കുന്നു. അത വരാപ്പുഴെ ജനിച്ച് എറണാകുളത്ത വളർന്നുവരുന്നതും 27 വയസ്സുപ്രായമുള്ളതും സത്യനാദകാഹളത്തിലെ കാഹളം കളഞ്ഞതുമായ ‘സത്യനാദം’ എന്ന പത്രമാണ്. മലയാളപത്രങ്ങളിൽ രാജ്യകാര്യം സംബന്ധിച്ച വിഷയങ്ങൾ പത്രം പുറപ്പെടുന്നതോടുകൂടിത്തന്നെ പ്രസിദ്ധപ്പെടുത്തിത്തുടങ്ങീട്ടുണ്ട്. ഇത് അന്നത്തെ ഇംഗ്ലീഷ് പത്രങ്ങളെ അനുസരിച്ചുതുടങ്ങിയതുകൊണ്ടായിരിക്കാം. പത്രങ്ങളുടെ അഭിപ്രായത്തോടുകൂടി ഗവർമ്മേണ്ട് യോജിക്കാത്തതഗൌരവമേറിയ വിഷയങ്ങളെക്കുറിച്ച പത്രങ്ങൾ വേണ്ടവിധം ആലോചിക്കാത്തതുകൊണ്ടായിരിക്കാം. നടന്നകാര്യങ്ങളെപ്പറ്റി വേണ്ടതിലധികം പറവാനുള്ള സാമർത്ഥ്യം ധാരാളമുണ്ടെന്നുള്ള പ്രസിദ്ധിസമ്പാദിച്ചിരിക്കുന്ന നാട്ടുപത്രങ്ങൾഇംഗ്ലീഷ് സഹജീവികളെപ്പോലെ നടക്കേണ്ടുന്ന കാര്യങ്ങളുടെ ഗുണദോഷനിരൂപണംചെയ്ത് അഭിപ്രായം പുറപ്പെടുവിച്ചുതുടങ്ങിയിരിക്കുന്നു. പക്ഷേ ഒന്നുറച്ചും മറ്റേതൊലിച്ചും വ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |