291
അഭിപ്രായത്തെ പിൻതാങ്ങീട്ടാണ് കാണുന്നത്. തെലുങ്ക് രാജ്യത്തിൽ സംസ്കൃതപണ്ഡിതന്മാർ അർദ്ധാക്ഷരങ്ങൾ എല്ലാം ഉച്ചരിക്കുമ്പോൾ ഒരു മുറ്റുകാരത്തോടുകൂടിത്തന്നെയാണ്ഇപ്പോഴും ഉച്ചരിച്ചുവരുന്നത്, (ആസീത് = ആസീതു) എന്നുകൂടി ഈ സന്ദർഭത്തിൽ പ്രസ്താവിച്ചുകൊള്ളുന്നു.
മദിരാശിയിലെ കഥ ഇതിലും പരുങ്ങലാണ്. അവിടെ പത്രങ്ങളെ സംബന്ധിച്ചുള്ള നിഷ്കർഷ കൽക്കട്ടയിലും അധികമായിരുന്നു. അർദ്ധവർഷംകൊണ്ടവസാനിക്കുന്നതും കൊല്ലം തികയുന്നതിന്ന് മുമ്പു മരിക്കുന്നതും അഞ്ചുകൊല്ലത്തിന്നകത്തു വീഴുന്നതുമല്ലാതെ അല്പം പ്രചാരത്തോടുകൂടി പത്തുകൊല്ലം തികച്ചിരുന്നിട്ടുള്ള ഒരു പത്രം 1857 വരെ ആ സംസ്ഥാനത്തുണ്ടായതായി കാണുന്നില്ല.. ഭാരതഖണ്ഡത്തിൽ ഉൽഭവിച്ചിട്ടുള്ള പത്രങ്ങളിൽ 1878 വരെ രണ്ടായിരത്തിലധികം വരിക്കാരുണ്ടായിരുന്ന പത്രം ‘ഓവർലൻഡ് മേയിൽ’ (Overland Mail) മാത്രമാണ്. അതിന്ന് നാലായിരം വരിക്കാരുള്ളതായി കാണുന്നു. ലോർഡ് കാനിങ്ങ് (Lord Canning) നാട്ടുപത്രങ്ങളെ സംബന്ധിച്ച് ഒരു പ്രത്യെക നിയമം 1878 -ൽ നടപ്പാക്കി. അതായത _പത്രാധിപന്മാരോ അച്ചടിക്കാരോ ഗവർമ്മേണ്ടിന്നു അപ്രീതിക്കോ അന്ന്യമതങ്ങൾക്കു വിരോധത്തിന്നോ എടവരുത്തുന്ന ലേഖനങ്ങളൊന്നും നാട്ടുഭാഷാപത്രങ്ങളിലോ പത്രഗ്രന്ഥങ്ങളിലോ പ്രസിദ്ധപ്പെടുത്തുന്നതല്ലെന്നുള്ളതിലേക്ക് ജാമ്മ്യം കൊടുക്കെണ്ടതാണെന്നും നിശ്ചയത്തിന്ന വിരോധമായി പ്രവത്തിക്കുന്നതായാൽ ആദ്യം നോട്ടിസ്സുമൂലം അറിവിക്കുകയും ആവർത്തിച്ചാൽ മുതൽ കൈകേറുകയും ചെയ്യുമെന്നുമായിരുന്നു. ഇങ്ങിനെ പത്രങ്ങളെത്തലപൊക്കുവാൻ പാടില്ലാത്തവിധം തട്ടിത്താത്തിക്കൊണ്ടിരുന്നു എങ്കിലും ഭാരതവർഷത്തിൽ ഒട്ടാകെ പലഭാഷകളിലും ഉള്ള പത്രങ്ങളും പത്രഗ്രന്ഥങ്ങ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |