താൾ:RAS 02 05-150dpi.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അരയുകാരം കുറിക്കുന്നതിന് ഒരു പ്രത്യേകകലിപവേണ്ടതുതന്നെയാണെന്നും. എനിക്കും അഭിപ്രായമുണ്ടെങ്കിലും ഉകാരദ്വയചിഹ്നം ഏകത്രസമാവേശംചെയ്യണമെന്നുള്ള പാണിനീയാഭിപ്രായത്തോടു ഞാൻ യോജിക്കുന്നില്ല. അകാരം എഴുതിയാലും ശരി, ഉകാരം എഴുതിയാലും ശിര, അതുതന്നെമതി: അർത്ഥം, സന്ദർഭാദ്യനുസാരേണ നമുക്കു നിശ്ചയിക്കുവാൻ കഴിയുന്നതുകൊണ്ട് തൊട്ടുകുറി ആവശ്യമില്ലെന്നുള്ള അഭിപ്രായം എനിക്ക് ലേശം പോലും പോലും ബോധിക്കുന്നില്ല. ഇങ്ങിനെ വിവാദഗ്രസ്തമായ അക്ഷരത്തെ "സംവൃതാകാര" മെന്നു ചിലർ പറയുന്നതിന് എന്താണ് കാരണമെന്ന് ഇനി ആലോചിക്കുക. ഒരു സംസ്തൃതപദത്തിൻറെ അവസാനത്തിലുള്ള ഹ്രസ്വാകാരം ആ പദത്തെ പ്രയോഗിക്കുന്പോൾ സംവൃതമാണെന്നു പാണീനീയശിക്ഷയിൽ പറഞ്ഞിരിക്കുന്നു. (ഹ്രസ്വസ്യാവർണ്ണസ്യപ്രയോഗ്യേ സംവൃതം) ഈ വിധം ഉച്ചാരണം ഇപ്പോഴും കാശി മുതലായ വടക്കൻപ്രദേശങ്ങളിലുള്ള പണ്ഡിതന്മാരുടെ ഇടയിൽ കാണാവുന്നതാണ്. ആവിധത്തിൽ അകാരത്തെ സംവൃതമായി ഉച്ചരിക്കുന്നതായാൽ നമ്മുടെ വിവാദഗ്രസ്തമായ അരയുകാരം അല്ലെങ്കിൽ സംവൃതോകാരത്തോട് ആ അകാരത്തിന്ന ശ്രുതിസാമ്യമുണ്ടെന്നത് അനുഭവംകൊണ്ടുതന്നെ അറിയാവുന്നതാണല്ലോ. ഉച്ചാരണം മാത്രം ആവിധത്തിൽതന്നെ ചെയ്തുവന്നവരും കേവലം ആര്യന്മാർക്കും അവരുടെ ഭാഷക്കും കീഴടങ്ങിയവരും തമിഴ്ഭാഷയിൽ ഇങ്ങിനെ ഒരു കുറ്റിയലുകരം ഉള്ള കഥപോലും അറിയാത്തവരുമായ മദ്ധ്യകാലിക മലയാളികൾ അത, വീട, ഇത്യാദി സ്ഥലങ്ങളിലെ ആര്യന്മാരുടെ സംവൃതാകാരശ്രുതിസാമ്യം നിമിത്തം സംവൃതാകാരം തന്നെയാണ് ഈ സ്ഥലങ്ങളിലുമുള്ളതെന്നു നിർണ്ണയിക്കുകയും അതുതന്നെ പരന്പരാ പ്രാപ്തമായി വന്നുപോവുകയും ചെയ്ത് കൊണ്ട ആധുനികന്മാരിലും ചിലർ ആ അഭിപ്രായത്തെ അനുസരിച്ചു വാദിക്കുന്നതിൽ വിശേഷിച്ച് അത്ഭുതപ്പെടുവാനൊന്നുമില്ല. വാസ്തവത്തിൽ അത ഉകാരസംബന്ധിയാണെ്നുള്ളതിലേക്കു കേരളപാണിനി പറഞ്ഞിരിക്കുന്ന കാരണങ്ങൾക്കു പുറമെ "ഗീരുകൊണ്ടു" "പ്രീതിയും പാണ്ഡുസുതങ്കലുനിർണ്ണയം" ഇത്യാദി ഭാരതാദിപ്രയോഗങ്ങളും മേലെ പറഞ്ഞ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/29&oldid=167654" എന്ന താളിൽനിന്ന് ശേഖരിച്ചത്