Jump to content

താൾ:RAS 02 05-150dpi.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി ശൂരന്മാരും അപരാജിതന്മാരുമായ നായന്മാരും അവരുടെ ആജ്ഞയിൻകീഴിൽ നിൽക്കുന്ന അസംഖ്യം മറ്റുജാതിക്കാരുമായിരുന്നു. ഇരുപക്ഷക്കാരുടെയും ഉദ്യമംകുലദൈവ പ്രതിപത്തി മൂലമായിരുന്നതാനും, അവർ തമ്മിൽ നടന്ന ലഹളയാൽ മഹാബ്രാഹ്മണരെ മാത്രം ഉപദ്രവിക്കുവാൻ വളരെ മടിയുള്ള നായന്മാരുടെ കല്പനക്കനുസരിച്്ച അവരുടെ ഭടന്മാർ ബ്രാഹ്മണരെയെല്ലാം ബലാൽക്കാരേണ കൊണ്ടുപോയി ഒരു വലിയ അഗ്രശാലയിൽ ഇട്ടടച്ച് തടവിൽ പാർപ്പിക്കുകയും, മറ്റുള്ളവർ ആരെങ്കിലും മതിൽ കെട്ടുന്നേടുത്തു വന്നു നിരന്നുകിടന്നാൽ അവരുടെ മേൽ കല്ലുപടുത്തു മതിലുകെട്ടുകയും ചെയ്തു. എന്തിനധികം വിസ്തരിക്കുന്നു? സാഹസംനിമിത്തം അങ്ങിനെയുള്ള ആ പുറമതിലിൻറെ "അസ്തിവാരം" അസ്ഥിഭാര"മായിത്തീർന്നു എന്നു പറഞ്ഞാൽ കഴിഞ്ഞുവെല്ലൊ. തുടരും അരയുകാരം. "രജ്ഞിനിയുടെ" തുലാം ലക്കത്തിൽ "ചില മലയാളവർണ്ണങ്ങൾ" എന്ന ലേഖനത്തിൽ അരയുകാരസംബന്ധമായും, ചിലതെല്ലാം എഴുതിയിരിക്കുന്നത് കമ്ടു. സെപ്തബർമാസം തലശ്ശേരിയിൽവെച്ചു കഴിഞ്ഞ ഭാഷാപോഷിണിസഭക്ക് ഞാൻ അയച്ചുകൊടുത്ത ഒരു ദീർഘലേഖനത്തിൽ അരയകാരസംബന്ധമായി ഞാൻ എഴുതിയിരുന്ന ഒരു ലേഖനൈകദേശത്തിൽ ഉണ്ടായിരുന്ന അഭിപ്രായങ്ങളെ, എൻറെ ശിഷ്യനായ രാഘവപ്പുതവാൾ ആദ്യം പറഞ്ഞ ഉപന്യാനസമുഖന പ്രകടീകരിച്ചുവെങ്കിലും അത് സന്പൂർണ്ണമല്ലായ്കയാൽ ആ ദീർഘലേഖലനത്തിൽ ഞാൻ അരയുകാരസംബന്ധമായി എഴുതിയിരുന്ന ഭാഗത്തെ ഭാഷാഭിമാനികളുടെ ദൃഷ്ടി എത്താൻവേണ്ടി താഴെ പ്രസിദ്ധപ്പെടുത്തുന്നു. "തമിഴ്ഭാഷയിൽ കുറ്റിയലുകരം" അതായത്, അരയുകാരം അല്ലെങ്കിൽ സംവൃതോകാരം എന്നും, മുറ്റിയലുകരം, അതായ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/26&oldid=167651" എന്ന താളിൽനിന്ന് ശേഖരിച്ചത്