താൾ:RAS 02 05-150dpi.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അരയുകാരം തു മുറ്റുകാരം അല്ലെങ്കിൽ വിവൃതോകാരം എന്നും ഉകാരം രണ്ടുണ്ട്. എന്നാൽ കുറ്റിലുകരത്തെ കുറിക്കുന്നതിന്നു തമഴിൽ പ്രത്യേകമായി യാതൊരു ചിഹ്നവും ഇല്ല. മലയാളത്തിൽ മാത്രം ആധുനികപണ്ഡിതന്മാർ ഒരു അടയാളം ഉണ്ടാക്കിയിരിക്കുന്നു. മലയാളത്തിൽ "ചക്കു" എന്നതിന്നും "ചർക്കു" എന്നതിന്നുമുള്ളവ്യത്യാസത്തെ കാണിക്കാൻവേണ്ടി ആ ചന്ദ്രക്കലഅടയാളം അത്യാവശ്യകമാണെന്നാകുന്നു. ആധുനികപണ്ഡിതന്മാരുടെ അഭിപ്രായം. എന്നാൽ ഈ അടയാളം തമിഴിൽ ആവശ്യമില്ലാതെ വരാൻ കാരണം എന്നാണ്? വല്ലിനം അതായത് ക,ച,ട,ത,പ, റ, ഈ ആറ് അക്ഷരങ്ങളോടുമാത്രമെ കുറ്റിയലുകരം അല്ലെങ്കിൽ താരയുകാരം ചേരുകയുള്ളൂ. അരയുകാരം ഉള്ള വ്യജ്ഞനാക്ഷരത്തിന്നുമുന്പ് ഒന്നിലധികം അക്ഷരങ്ങളോ അല്ലെങ്കിൽ ദീർഘസ്വരമോ ഇരുന്നാൽ മാത്രമാണ്. ഉദാഹരണം. കാട്, വീട്, ഇത്യാദികളിലും, തകിട്, അകിട്, ഇത്യാദികളിലും, ആണ് അരയുകാരം. പ്രത്യുദാഹരണം. നടു, അതു, മുതലായവയിൽ മുറ്റഉകാരം തന്നെയാണ്. ഇങ്ങിനെയാകുന്നു നിയമം തമിഴ്വ്യാകരണത്തിൽ കാണുന്നത്. ആകയാൽ അവർക്ക് മറ്റുകാരത്തിന്നും അരയുകാരത്തിന്നും വ്യത്യാസം പ്രയോഗത്തിൽ മേൽപ്പറഞ്ഞ നിയമാനുസാരേണ സ്പഷ്ടമായ ഗ്രഹിക്കാൻ കഴിയുന്നതുകൊണ്ടു തമിഴിൽ അരയുകാരത്തിന്നു പ്രത്യേകമായ ഒരു സംകേതം ഉണ്ടാക്കിട്ടില്ല. മലയാളഭാശയിൽ ആകട്ടെ വ്യജ്ഞനത്തിൽ അവസാനിക്കുന്ന എല്ലാപ്പദങ്ങൾക്കും പ്രായേണ അവസാനത്തിൽ അരയുകാരാപേക്ഷ നിയതമായിരിക്കുന്നതുകൊണ്ട് അതിനെക്കുറിക്കുന്നതിന്നു പ്രത്യേകം ഒരു ചിഹ്നം ആവശ്യകംതന്നെയാണ്. അരയുകാരത്തിൽ അവസാനിക്കുന്ന ശബ്ദങ്ങൾ ബഹുവചനത്തിൽ മുറ്റുകാരാന്തങ്ങളായി കാണുന്നതുകൊണ്ടും കുറ്റിയലുകരം എന്നു തമിഴിൽ ഒരു സംകേതം ഇരിക്കുന്നതുകൊണ്ടും വിവാദഗ്രസ്തമായ ഈ ലിപിസംവൃതോകാരമാണെന്നും സംവൃതാകാരമല്ലെന്നും സിദ്ധിക്കുന്നു. എന്നാൽ പാണിനീയത്തിൽ പറഞ്ഞിരിക്കുന്നതുപോലെ മുറ്റൂ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/27&oldid=167652" എന്ന താളിൽനിന്ന് ശേഖരിച്ചത്