താൾ:RAS 02 05-150dpi.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തൃക്കണാമതിലകം ച്ചും ഇരിങ്ങാലക്കുടക്കാരുടെ ഐകമത്യം അന്നു മുതൽക്കാണ് പ്രസിദ്ധമായിത്തീർന്നത്; ആ ഗ്രാമസങ്കേതത്തിൽപ്പെട്ടു സകലജാതിക്കാരും ആബാലവൃദ്ധം ഒത്തൊരുമിച്ച് മതിലുകെട്ടുന്ന സ്ഥലത്തു ചെന്നിട്ട് "അരുതെ-അരുതെ" ഞങ്ങളുടെ ഗ്രാമസങ്കേതത്തിൽ കടത്തി നിങ്ങൾ മതിലുകെട്ടരുതെ", എന്നു വിളിച്ചുനിലവിളിച്ചു. ഇതുകൊണ്ട് അവരുടെ കണ്"ത്തിന്നല്ലാതെ, മതിലകത്തുകാരുടെ മുൻനിശ്ചയത്തിന്നു ലവലേശവും ഉളക്കും തട്ടിയില്ല. ഒരു ഭാഗക്കാർ വന്നു നിലവിളികൂട്ടുന്നു:മറ്റേവർ മുറയ്ക്കു മതിലുകെട്ടുന്നു. ഇരുകക്ഷിക്കാരും അവരവരുടെ സദാർത്ഥപ്രതിപഞിവിട്ടില്ല. മതിലകത്തുകാർ അതിപ്രബലന്മാരാകയാൽ അവരോടു കയ്യൂക്ക് പ്രയോഗിച്ച് ജയം നേടിക്കളയാമെന്ന് ഇരിങ്ങാലക്കുടക്കാർ വിചാരിച്ചതേയില്ല. അവർ കൂട്ടം കൂടി ഒന്നായിനിന്നു നിലവിളിച്ച് പറയുകയും ഗ്രാമപരദേവതയായ ഭരതസ്വാമിയെ ("സംഗമേശ' നെന്നും "കൂടൽമാണിക്യ" മെന്നും ഇവരുടെ പരദേവതയ്ക്കു പേർസിദ്ധിച്ചതു പിന്നേയും കുറേക്കാലം കഴിഞ്ഞിട്ടാണ്) പിടിച്ചു ശപഥം ചെയ്കയും എതൃകക്ഷിക്കാർ നശിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്തു നോക്കി. അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല. ഒടുവിൽ അവർ മതിൽ കെട്ടുന്ന സ്ഥലത്തുചെന്ന് നിരന്നുകിടന്ന് താന്താങ്ങളുടെ ശരീരംകൊണ്ടു തടസ്ഥംചെയ്തുനോക്കുക എന്നായി. അതിൽ മതിലകത്തുകാർക്കു വലിയ ധർമ്മസങ്കടമായിത്തീർന്നു. എങ്കിലും സ്ഥിരോത്സാഹന്മാരായ നായന്മാരുടെ ആൾക്കാൾ ഇവരെ ഒരു പുറത്തു നീക്കുന്പോഴക്കും അവർ മറ്റൊരു പുറത്തു നിരന്നുകഴിയും. ഇങ്ങിനെ വലിയ ഒരു കോലാഹലമായിത്തീർന്നും ഒരു കക്ഷിയിൽ വേദവേദാംഗവേദികളും, ശ്രൌതസ്രാർത്ത വിധിവിശാരദന്മാരും, ഷൾക്കർമ്മ നിരതന്മാരും, വർണ്ണാശ്രമനിഷ്"യുളളവരും, മഹാതപസ്വികളുമായ "തരണനല്ലൂർ" ഗൃഹക്കാർ മുതലായ അനേകം ഉത്തമബ്രാഹ്മണരും അവരുടെ അധീനത്തിലുള്ള മറ്റു പല ജാതിക്കാരുമായിരുന്നു. മറുകക്ഷിയിൽ മഹാധഈരന്മാരും സ്ഥിരനിശ്ചയന്മാരും ഏറ്റവും ജനസ്വാധീനമുള്ളവും മഹാധനികന്മാരും ആയുധപ്രയോഗത്തിൽ അതി വിദഗ്ദ്ധന്മാരും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/25&oldid=167650" എന്ന താളിൽനിന്ന് ശേഖരിച്ചത്