താൾ:RAS 02 05-150dpi.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രസികരജ്ഞിനി ചകമായി വലിയകളം ഒന്നുമാത്രമെ അവിടെ കാണുന്നുള്ളൂ. അക്കാലത്ത് അങ്ങിനെയുള്ള മതിൽകെട്ടിന്നും പുറമെ ആറു മതിൽക്കെട്ടും കൂടിയുണ്ടാക്കി അതാതിന്നുള്ളിൽ അവസ്ഥാനുസാരേണ ഓരൊജാതിക്കാരുടെ ഭവനങ്ങളും ക്രമത്തിൽ ഉണ്ടാക്കിച്ച് ആ പ്രദേശം "ശ്രീരംഗം" പോലെ ഭംഗിയാക്കി തീർക്കേണമെന്നുള്ള ഉദേശ്യത്തോടുകൂടി ഏകശാസനക്കാരും കേരളകുബേരന്മാരുമായ നായന്മാർ ഉത്സാഹിച്ചു പുറപ്പെട്ടു. അവരുടെ ഈ ഉദ്യമത്തിന്നു ഉടനെ വലിയ വിരോധക്കാരും ഉണ്ടായി. ഈ വിരോധകക്ഷിക്കാർ ഇരിങ്ങആലക്കുടക്കാരല്ലാതെ മറ്റാരുമായിരുന്നില്ല. അവർക്കതിൽ പ്രത്യേകം തടസ്ഥം പറയുവാൻ നല്ല കാരണവുമുണ്ടായിരുന്നു. ഒടുക്കത്തെ മതിൽക്കെട്ടു ഇരിങ്ങാലക്കുട ഗ്രാമത്തിൻറെ സങ്കേതത്തിൽ കടത്തിക്കെട്ടേണ്ടിവന്നതിനാൽ അവർക്കതിൽ കലശലായ വൈരസ്യം ജനിച്ചു. എന്നാൽ അതിപ്രബലന്മാരായ മതിലകത്തുകാരുണ്ടോ ദുർബ്ബലന്മാരും സാധുക്കളും ആയ ഇരിങ്ങാലക്കുടക്കാരുടെ വൈരസ്യം വകവെക്കുന്നു? ഇരിങ്ങാലക്കുടക്കാരുടെ ശാട്യവും ശങ്കടവും കണ്ടപ്പോൾ ഒടുവിലെ മതിൽക്കെട്ടു ആദ്യംതന്നെ തീർത്തുകളയാമെന്നാണ് നായന്മാരുറച്ചത്. അവർ മുറയ്ക്കു കിടങ്ങു കോരി പണി നടത്തിച്ചു തുടങ്ങി. അതിൽ മറ്റേകൂട്ടർക്കു വളരെ സങ്കടമായി. ആ ഗ്രാമസങ്കേതവാസികളിൽ പ്രമാണികളായ നന്പൂരിമാർ ഒന്നിച്ചുകൂടി ആലോചിച്ചു നായന്മാരോടു നേരിട്ടുതന്നെ വിരോധം പറഞ്ഞുനോക്കി. ബ്രാഹ്മണരേക്കാളും തങ്ങളുടെ ഈശ്വരന്നാണു മാഹാത്മ്യം കൂടുന്നതെന്നു വിചാരിച്ചുറച്ചിട്ടുള്ള മതിലകത്തു നായന്മാർ ആ മഹാബ്രാഹ്മണവാക്കും നിരാകരിച്ചതേയുള്ളൂ. ഇവരുടെ ഈ അതൃത്തിത്തർക്കത്തിൽ മതിലകത്തു യോഗക്കാരായ മഹാബ്രാഹ്മണരുടെ മദ്ധ്യസ്ഥതപോലും ഫലിച്ചില്ലെന്നേവേണ്ടു. "വിനാശകാലെ വിപരീതബുദ്ധിഃ" എന്നു പറഞ്ഞകൂട്ടത്തിൽ ആപത്തടുത്തിരിക്കുന്പോൾ എന്തു സദുപദേശം ചെയ്താലും നേരെ തോന്നാൻ പ്രയാസമാണല്ലൊ. ഇത്രയൊക്കെയായിട്ടും ഇരിങ്ങാലക്കുടക്കാരും ഒഴിച്ചുപോയില്ല. നിവൃത്തിയുണ്ടെങ്കിൽ ഇത് മുടക്കണമെന്നുതന്നെ അവർ നിശ്ചയി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/24&oldid=167649" എന്ന താളിൽനിന്ന് ശേഖരിച്ചത്