തൃക്കണാമതിലകം
തികലത്തുണ്ടായിരുന്ന മഹാബ്രാഹ്മണയോഗം തൃശ്ശിവപേരൂർ ഭക്തപ്രിയക്ഷേത്രത്തിലെക്കുമാറ്റിയതെന്നും പ്രസിദ്ധിയുണ്ട്. തൃക്കണാമതിലകത്തിൻറെ താഴ്ചയ്ക്കും, ഇരിങ്ങാലക്കുടെ ഗ്രാമത്തിൻറെ ഉയർച്ചയ്ക്കും തമ്മിൽ എന്തോ ഒരു ദൃഢമായ സംബന്ധമുണ്ടെന്നു തോന്നുന്നതിനാലാണ് ഈ തൃക്കണാമതിലകം നശിച്ചത് മുൻപറഞ്ഞ കാലത്തായിരിക്കാമെന്ന ഈഹിക്കുവാനിട വന്നത്.
ഒടുക്കത്തെ ചേരമാൻ പെരുമാളായിരുന്ന ഭാസ്കര രവിവർമ്മ കുലശേഖരപ്പെരുമാൾ രാജ്യധികാരം വിട്ടൊഴിയുന്പോൾ കൊടുങ്ങല്ലൂർ നാട്ടകം മുഴുവൻ ഐരാണിക്കുളം ഗ്രാമത്തിൻറെ അദ്ധ്യക്ഷനായ പടിഞ്ഞാറേറ്റത്തു ഭട്ടതിരിക്കാണു ദാനപ്രകാരം അധികാരപ്പെടുത്തീട്ടുള്ളതെങ്കിലും, തൃക്കണാമതിലകം ക്ഷേത്രകാര്യം പണ്ടേതന്നെ അന്വേഷിച്ചു വന്നിരുന്നതു തെക്കേടത്തു നായരെന്നും വടക്കേടത്തു നായരെന്നും പറഞ്ഞുവരുന്ന രണ്ടു നായർ കുടുംബക്കാരായിരുന്നു. അതിനാൽ അദ്ദേഹം തൻറെ അധികാരകാലത്ത് അവരുടെ മേൽ ഒരു രാജ്യാധികാരം മാത്രമെ വഹിച്ചിരുന്നുള്ളു. ക്ഷേത്രത്തിലെ ഊരാളന്മാരുടെ നിലയിൽ സകല കാര്യങ്ങളും അവർതന്നെയാണു നടത്തിപ്പോന്നിരുന്നത്. ആ ക്ഷേത്രത്തിന്നു സകലവിധത്തിലും പുഷ്ടിവരുത്തുവാൻ ഇവർ സന്നദ്ധന്മാരായിരുന്നു. ഇവരുടെ പ്രാബല്യത്തിനും ധനപുഷ്ടിക്കും എതിരില്ലാതിരുന്നതിനാൽ ക്ഷേത്രത്തിനു ക്രമേണ അധികമായ പുഷ്ടികൂടിവന്നിരുന്നു. തൃപ്പേക്കുളം, ഗുരുവായൂർ മുതലായ മഹാക്ഷേത്രങ്ങൾ പലതും ഈ ക്ഷേത്രത്തിൻറെ കീഴേടങ്ങളായിരുന്നതിനാൽ അവയും ഇവർ വേണ്ടപോലെ പുഷ്ടിവരുത്തിക്കൊണ്ടിരുന്നു. ഈ മഹാക്ഷേത്രത്തിൻറെ മതിലകം തൃപ്പക്കള്ളത്തന്പലവും നെയ്ഭരണി യന്പലവും പുറത്തുളള ചെറുദേവന്മാരുടെ ക്ഷേത്രങ്ങളായിരിക്കത്തക്കവണ്ണം രണ്ടരനാഴികയോളം വിസ്താരമുള്ളതായിരുന്നു. ഈ മതിലകത്തിൻറെ വിസ്താരം നിമിത്തമാണ്. ആ ദേശത്തിന്നു തന്നെ "മതിലകം" എന്ന പേരുവന്നത്. ഇപ്പ്ളോ] ആ മഹാക്ഷേത്രവും മതിലുമെല്ലാം നശിച്ചുപോയിട്ടും "മതിലകം" എന്ന പേർ മാത്രം ശേഷിച്ചിരിക്കുന്നു. ഇക്കാലത്തും ആ ക്ഷേത്രത്തിൻറെ സൂ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |