താൾ:RAS 02 05-150dpi.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉച്ചാരണം
274


കീൾസ്വരത്തിലും ആണുച്ചരിക്കുന്നത്.ഇതിന് ഉദാത്താനുദാത്തസ്വരിതങ്ങൾ എന്നു മൂന്നു മാതിരിയിലുള്ള‘സ്വരം’എന്നു പേർപറയുന്നു.സ്വരഭേദം കൊണ്ട് അൎത്ഥഭേദവും വരും.ഇപ്പോൾ ‘ലോകനാഥൻ’ എന്നുപറഞ്ഞാൽ അതു ലോകത്തിന്റെ നാഥൻ എന്നു തൽപുരുഷനും, ലോകം നാഥനായിട്ടുള്ളവൻ എന്നു ബഹുവ്രീഹിയും ആവാം. രം മാതിരി സ്ഥലങ്ങളിൽ സമാസഭേദത്തെ കാണിക്കുന്നതു സ്വരഭേദമാകുന്നു. രംഭേദമാലോചിക്കാതെ ഒരാൾ യാഗം ചെയ്തപ്പോൾ ‘ഇന്ദ്രശത്രോവൎദ്ധസ്വ’ എന്ന മന്ത്രത്തിലേ ‘ഇന്ദ്രശത്രു’ എന്ന സമാസത്തിന്റെ സ്വരം പിഴച്ചുച്ചരിക്കയാൽ വിപരീത ഫലം ലഭിച്ചു എന്ന് ഒരു ഉപാഖ്യാനവും പറയാറൂണ്ട്.എന്നാൽ പാണിനി ലോകത്തിലും സ്വരം വിധിക്കുന്നുണ്ടെങ്കിലും ലൗകികസംസ്ക്രതത്തിൽ സ്വരം ലുപ്തമായിപ്പോയി.ലോപിക്കാനുള്ള കാരണം ശ്രമവൈമുഖ്യവും കവികളുടെ ശ്ലേഷഭ്രമവും ആയിരിക്കാം. ഇവിടെ ദ്രിഷ്ടാന്തത്തിനു കാണിച്ച‘ലോകനാഥ’ശബ്ദത്തെത്തന്നെ ഒരു കവി ഇപ്രകാരമ്പ്രയോഗിച്ചിരിക്കുന്നു.
 ‘അഹാച ത്വംച രാജേന്ദ്ര ലോകനാഥാവുഭാവപി-
 ബഹുവ്രീഹിരഹംരാജൻഷഷ്ഠീതൽപുരുഷോഭവാൻ”.
 ആദികാലത്തിൽ ഇംഗ്ലീലേപ്പോലെ യ ഭേദവും സംസ്കൃതത്തിൽ ഉണ്ടായിരുന്നിരിക്കാം.‘ഭോയവ്യുത’ എന്നിടത്തേ യകാരത്തേയും മറ്റുചിലേടത്തെവകാരത്തേയും ലഘുപ്രയത്നമായുച്ചരിക്കണമെന്നുശാകടായനൻ അഭിപ്രായപ്പെടുന്നുണ്ടെന്നു പാണിനി ഒരു സൂത്രം (വ്യൊൎല്ലഘുപ്രയത്നതരഃശാകടായനസ്യ) വിധിച്ചുകാണുന്നു. മറ്റെങ്ങും ഈ സംഗതിയെപാണിനിഗണിച്ചു കാണാത്തതിനാൽ പാണിനിക്കുമുമ്പുതന്നെ യത്നഭേദം എന്നതു സംസ്കൃതത്തിൽക്ഷയിച്ചിരിക്കണം.
 ഇനി ഒരു ഭാഗം ആലോചിപ്പാനുള്ളത്` ഉച്ചാരണസംപ്രദായം,ബാണി അല്ലെങ്കിൽഈണം ആകുന്നു.ഓരോ ഭാഷക്കാൎക്കും ഉച്ചരിക്കുന്നതിൽ ഓരോവിശേഷവിധികളൂണ്ട്.അതിനാലാണ് ഒരു തമിഴൻ മലയ്യാളം സംസാരിക്കുമ്പോൾഅതിൽ‘തമിൾചൊവ’ഉണ്ടെന്നു നാം പറയുന്നത്.ഇതുപൊലെ നാം സംസാരിക്കുന്ന ഇം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/13&oldid=167637" എന്ന താളിൽനിന്ന് ശേഖരിച്ചത്