ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
278
രസികരഞ്ജിനി
273 ==രസികരഞ്ജിനി== ക്ഷണ്യങ്ങളെ എല്ലാം നമ്മുടെ പൂർവികന്മാർ വേദത്തിലുള്ള ശ്രദ്ധാ ധിക്യത്താൽ ക്ലിപ്തപ്പെടുത്തിപ്പരിഛേദിച്ച്ഉച്ചാരണശാസ്ത്രങ്ങളെ ഴുതീട്ടുണ്ട്. ഇവയ്ക്കു പ്രാതിശാഖ്യങ്ങളെന്നുപേര പറയുന്നു. പ്രതി ശാഖം. (=ശാഖതോറും) ഉള്ളത്' എന്നുള്ളപേരിന്റെ വ്യുൽപ ത്തി ഓരോശാഖകളിലും ഉച്ചാരണം: ദങ്ങളുണ്ടായിരുന്നു. വന്നു ന മ്മോടു വിളിച്ചുപറയുന്നു. ലൗകികസംസ്കൃതത്തിൽ ംരംവക അവ്യർ വസ്ഥകൾ യാതൊന്നുംതന്നേ ഇല്ല. പ്രൗഢാവസ്ഥയെ പ്രാപിച്ച ഭാഷയെ ഉച്ചരിക്കുന്നതിൽ അ ക്ഷരവ്യക്തിക്കുപുറമേ ദൃഷ്ടിംവയ്ക്കേണ്ടുന്ന മറെറാരിനം ഇംഗ്ലിഷിൽ ആൿസന്റ് (accent) എന്നുപറയുന്നു യത്നഭേദമാകുന്നു. ഒരു പദ ത്തിൽ അനേകം അക്ഷരമുണ്ടായിരുന്നാൽ എല്ലാത്തിനെയും ഉച്ച രിക്കുന്നത് ഓരേ ബലത്തിലല്ല; പ്രധാനപ്പെട്ട അക്ഷരത്തെ മാത്രം ഒരു തീവ്രമായ യത്നത്തോടു കൂടി ശബ്ദിക്കണം. വിഭക്തികളിലും മററും ഒരേ പ്രകൃതിയിൽ പല പ്രത്യയങ്ങൾ ചേരുകയാണ്. അ പ്പോൾ ആ വിഭക്ത്യന്തങ്ങളെ ആ പ്രകൃതിയുടെ രൂപഭേദങ്ങളെ ന്നു പറയുന്നു. ഇതിൽ പ്രകൃതി ഭേദിക്കാത്തതാകയാൽ പ്രധാന മെന്നുംപ്രത്യയങ്ങൾഅപ്രധാനങ്ങൾ എന്നുംവരുന്നു. ഈ മാതിരി സ്ഥലങ്ങളിൽ പ്രകൃതിയെ അധികബലപ്പെടുത്തിയും ശേഷമക്ഷര ങ്ങളെ ബലംകുറച്ചും ഉച്ചരിക്കണം. ഇതാണ് യത്നഭേദം. ഇതു മല യാളത്തിലില്ല. ഇംഗ്ലീഷുമുതലായ യൂറൊപ്പിലെ ഭാഷകളിൽ ഇ തിനു വളരെ പ്രാധാന്യമുണ്ട്. യത്നം ഒരു സ്വരത്തിൽനിന്നു മ ററു സ്വരത്തിലേയ്ക്ക മാറ്റുന്നതുകൊണ്ട് ഇംഗ്ലീഷിൽ നാമം ക്രയ യായി മാറുകമാത്രമല്ല, അർത്ഥംതന്നെ ചിലപ്പോൾ ഭേദിച്ചുപോ പോകുമെന്നു വായനക്കാരിൽ ആംഗലവിദ്യഅഭ്യസിച്ചവർക്ക് അറിയാമ ല്ലോ. ംരം യത്നഭേദമെന്നത് ഇല്ലെങ്കിലും സംസ്കൃതത്തിൽ ഇതി ന്റെ സ്ഥാനത്തു വേറെ ഒരു വിശേഷവിധിയുണ്ട്. സംസ്കൃതപ ദങ്ങളെ ഉച്ചരിക്കുമ്പോൾ അക്ഷരങ്ങൾക്കെല്ലാം ഒരേ സ്ഥായി പോരാ ; പ്രധാനഭാഗത്തെ ഉയർന്ന സ്ഥായിയിലും അപ്രധാന ഭാഗത്തെ താണ സ്ഥായിയിലും ഉച്ചരിക്കണം. ഒരു ശ്രുതിവെ ച്ചുംകൊണ്ട പ്രധാനത്തെ മേൽ സ്വരത്തിലും അപ്രധാനത്തെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |