താൾ:RAS 02 05-150dpi.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

275 രസികരഞ്ജിനി.

 ഗ്ലീഷിൽ എന്തോ ചൈതന്യക്കുറവുണ്ടെന്ന് ഇംഗ്ലീഷ്കാർ പ
 റയും. ഒരക്ഷരം രണ്ടുഭാഷകളിൽ തുല്യമായിരിക്കും. എങ്കിലും അ
 തിനെ ഉച്ചരിക്കുന്നത് അതാതുഭാഷയുടെ സംപ്രദായത്തിനനുരൂ
 പമായ് വേണം. ഖരങ്ങൾ എന്നുപറയുന്ന കടതപകൾ തമിഴി
 ലും മലയാളത്തിലുമുണ്ട്; എന്നാൽ തമിഴർ അവയെ മലയാളി
 കളെപ്പോലെ പൂർണ്ണഖരങ്ങളായുച്ചരിക്കാതെ അവയ്ക്കു ഖരങ്ങളുടെ
 യും മൃദുക്കളുടെയും (ഗജഡദബ) മദ്ധ്യേ ഉള്ള ഒരു ശബ്ദം കൊ
 ടുക്കുന്നു. അതിനാലാണു തമിഴിലെ 'പങ്കുനി' എന്ന മാസസം
 ജ്ഞയെ ഇംഗ്ലീഷിൽ എഴുതുമ്പോൾ Panguny എന്നു 'ഗു' കാ
 ണുന്നത്.
    ഒരു ഭാഷയിലുള്ള അക്ഷരമാലയുടെ സ്വഭാവഭേദവും ആ
 ഭാഷ സംസാരിക്കുന്നവരുടെ ഉച്ചാരണസൗഷ്ഠവത്തിനു നിയാമ
 കമായിത്തീരും. മനുഷ്യന്റെ നാവിൽ നുഴയുന്ന അക്ഷരങ്ങളി
 ൽ മിക്കവയും ഉപയോഗിക്കുന്ന ഒരു ഭാഷയെ സംസാരിക്കുന്നവ
 ർക്ക് ഏതു വിദേശഭാഷയും അഭ്യസിക്കുന്നതിനുംശ്രമം കാണുകയി
 ല്ല. ംരം സംഗതിയിൽ മലയാളികൾ ഭാഗ്യവാന്മാരാണ്. ആര്യ
 ദ്രാവിഡഭാഷകൾ രണ്ടിലും ഉള്ള അക്ഷരങ്ങൾ മലയാളത്തിൽ
 ചേർന്നിട്ടുള്ളതിനാൽകേരളീയാക്ഷരമാല പരിപൂർണ്ണപ്രായയാണെ
 ന്നു പറയാം. നാം കേട്ടിട്ടുള്ള ഉച്ചാരണങ്ങളിൽ ഒന്നോ രണ്ടോ
 എണ്ണമേ മലയാളത്തിലില്ലാതെ ഉള്ളു. മലയാളികളുടെ ഉച്ചാര
 ണലാഘവം പള്ളിക്കൂട വാധ്യാന്മാർക്ക് അനുഭവസിദ്ധവുമാണ്.
   ഭാഷകളുടെ വൈലക്ഷണ്യങ്ങൾ അതുകളെ ഉപയോഗിക്കു
 ന്ന ജനസമുദായത്തിന്റെ ഉച്ചാരണശക്തിയെത്തന്നെ പ്രായേണ
 ബാധിക്കുന്നു. ബംഗാളികൾ വകാരമെല്ലാം ബകാരമാക്കും. ഈ
 സംഗതി ധരിച്ചിരുന്നിട്ടും എനിക്ക് ഒരിക്കൽ ഒരു നാഴികനേര
 ത്തെ മന:ക്ലേശത്തിന് ഇടയായി. ഞാൻ ഒരു സംസ്കൃതകാവ്യം വാ
 യിക്കുകയായിരുന്നു. അതലോരു ശ്ലോകത്തിൽ 'ബദ്ധ്വാ' എന്നൊ
  രൂ പദം ഏതുവിധമൊക്കെ ശ്രമിച്ചാലൂം അന്വയിക്കയില്ലെന്നാ
 യി. ഞാൻ 'ചേരുന്നപടിചേർക്കാൻ' വേണ്ടി വളരെ സാഹസ
 മൊക്കെച്ചയ്തുനോക്കി ; ഒന്നുകൊണ്ടും ഫലിച്ചില്ല. അപ്പോഴാണ്
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/14&oldid=167638" എന്ന താളിൽനിന്ന് ശേഖരിച്ചത്