താൾ:RAS 02 03-150dpi.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---148---

മെന്നുതന്നെ പറയാമായിരുന്നു. ഈ കളിക്കാരുടെ ഉത്സാഹത്തിന്നായി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഗനകാവ്യങ്ങൾക്ക് വള്ളപ്പാട്ടുകൾ അല്ലെങ്കിൽ വഞ്ചിപ്പാട്ടുകൾ എന്നുപേർപറയപ്പെടുന്നു. ഇപ്പോൾ അറിവിൽപെട്ടിട്ടുള്ള വഞ്ചിപ്പാട്ടുകളിൽവച്ച് ഉത്തമമായിട്ടുള്ളത് ഈ ലേഖനത്തിന്റെ വിഷയമായ വഞ്ചിപ്പാട്ടാണെന്ന് നിസ്സംശയം പറയാവുന്നതാണ്.‌

ദീർഘാവലോകനം ആവശ്യപ്പെടാതെ പ്രഥമദൃഷ്ടിയിൽതന്നെ മഹത്തായ ധർമ്മോപദേശംചെയ്യുന്ന ഒരു പുരാണകഥയാണ കുചേലവൃത്തം. സാക്ഷാൽ ശ്രീനാരായണൻതന്നെ ലോകരക്ഷണത്തിനായി മനുഷ്യരൂപേണ അവതീർണ്ണനും തന്റെ അതിനാനുഷകൃത്യങ്ങളേക്കൊണ്ട ബാല്യത്തിൽതന്നെ ലോകത്തെ വിസ്മയഭരിതമാക്കിത്തീർത്തവനുമായ ശ്രീകൃഷ്ണൻ കംസവധാനന്തരം വിദ്യാഭ്യാസത്തിനായി സാന്ദീപനിയുടെ അടുക്കൽ ചെല്ലുന്നു. എത്രയും അപ്രസിദ്ധനായ ഒരു ബ്രാഹ്മണബാലൻ അവിടെവച്ച ഭഗവാന്റെ സതീർത്ഥ്യതയ്ക്കും സ്നേഹത്തിനും പാത്രീഭവിക്കുന്നു. വിദ്യാഭ്യാസാനന്തരം ഇവർ പിരികയും പിന്നീട അന്യോന്യദർശനത്തിനുപോലും ഇടയാകാതെ അനേകവർഷങ്ങൾ കഴിയുകയും ചെയ്യുന്നു. ഇതിനിടയിൽ ഭഗവാൻ ഗൗരവമേറിയ അവതാരകാര്യങ്ങളെ എല്ലാം ചെയ്തുതീർത്തു ദ്വാരകയിലെ രാജാവായിട്ടും ഭാരതവർഷത്തിൽ സർവ്വഥാ ഏകപുരുഷനായിട്ടും ഇച്ഛായത്തമായ തന്റെ ഐശ്വര്യത്തിന്റെ മൂർദ്ധന്യത്തേ അനുസരിച്ച ദ്വാരകയിൽ സുഖവാസത്തേ അംഗീകരിക്കുന്നു. ഈ സന്ദർഭത്തിൽ "സുചേഷ്ടിതംകൊണ്ടുജഗൽപ്രസിദ്ധൻ" എന്ന മെച്ചം മാത്രമുള്ളവനും ദരിദ്രശിരോമണിയും ആയ തന്റെ സതീർത്ഥ്യൻ ഭാര്യയുടെ നിർബന്ധത്താൽ വല്ലതും യാചിക്കാനായിഭഗവാന്റെ അടുക്കൽ വന്നുചേരുന്നു. "പ്രഭവമുള്ളവരേ പ്രാകൃതൻകാണുമ്പോൾ പ്രാഭൃതം വേണമെന്നുണ്ട്" എന്നുള്ള ന്യായത്തേ അനുസരിച്ച് ഇദ്ദേഹം ഒരു കീറത്തുണിയിൽ കുറേ അവലും പൊതിഞ്ഞുകെട്ടിക്കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും ഇപ്രകാരമുള്ള തന്റെ സതീർത്ഥ്യനേജഗൽഗുരുവായ ഭഗവാൻ എതിരേൽക്കുന്നതും, പൂജിക്കുന്നതും, മലിനവസ്ത്രത്തിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/9&oldid=167553" എന്ന താളിൽനിന്ന് ശേഖരിച്ചത്